എൽഎംആർഎ 1,222 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി
മെയ് 10 മുതൽ 16 വരെയുള്ള കാലയളവിൽ 1,222 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇതിന്റെ ഫലമായി 30 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 83 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.പരിശോധനാ കാമ്പെയ്‌നുകളുടെയും സന്ദർശനങ്ങളുടെയും ഫലമായി ബഹ്‌റൈനിലെ താമസ തൊഴിൽ നിയമങ്ങളുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താൻ സാധിച്ചതായും നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ എം ആർ എ ചൂണ്ടിക്കാട്ടി.36 സംയുക്ത പരിശോധനാ […]









