Business & Strategy

ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് 2025 നവംബർ 13-14-15 തിയ്യതികളിലായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു, “ജില്ലാ കപ്പ് സീസൺ 3” എന്ന പേരിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, കേരളത്തിലെ ജില്ലകളെ ആസ്ഥാനമാക്കി കെഎം സി സി കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് , വയനാട്, ബി എം ഡി എഫ് മലപ്പുറം, പാലക്കാട്, തൃശൂർ കൂടാതെ എറണാകുളം മുതൽ തിരുവനന്തപുരം വരെ സൗത്ത് സോൺ […]
Read More

ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ APAB അനുശോചനയോഗം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവും ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) സ്ഥാപകനും, മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനയോഗം സംഘടിപ്പിച്ചു. പ്രവാസികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും, സംഘടനയ്ക്ക് ശക്തമായ അടിത്തറ നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.പ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സ്നേഹവും എല്ലാവർക്കും ഒരു മുതൽക്കൂട്ടായിരുന്നുവെന്നും അസോസിയേഷൻ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ ഭാരവാഹികൾ […]
Read More

ബഹ്റൈനിൽ എൽ എം ആർ എ ശക്തമായ പരിശോധന തുടരുന്നു :52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു

നവംബർ 2 മുതൽ 8 എട്ടുവരെയുള്ള ദിവസങ്ങളിൽ ലേബർ മാർക്കറ്റ് അതോറിറ്റി നടത്തിയ പരിശോധനയിൽ 52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു.ഈ ദിവസങ്ങളിൽ 1,899 പരിശോധനാ സന്ദർശനങ്ങളും, 28 സംയുക്ത കാമ്പെയ്‌നുകളും നടത്തിയതായും ,രേഖകളില്ലാത്തതും ലംഘനങ്ങൾ നടത്തിയതുമായ 17 തൊഴിലാളികളെ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു .രാജ്യത്തെ നിലവിലുള്ള താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിനായി പരിശോധനാ സന്ദർശനങ്ങൾ കർശനമായി തുടരുമെന്നും എൽ എം ആർ എ അറിയിച്ചു.
Read More

2025 -26 ക്രൂയിസ് ഷിപ്പ് സീസണെ സ്വാഗതം ചെയ്ത് ബഹ്റൈൻ : ആദ്യ ബാച്ച് വിനോദസഞ്ചാരികൾ രാജ്യത്തെത്തി

2025-2026 ക്രൂയിസ് ഷിപ്പ് സീസണിലെ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ .ഖലീഫ ബിൻ സൽമാൻ പോർട്ടിൽ Msc യുറീബിയ ആണ് വിനോദസഞ്ചാരികളുമായിയെത്തിയത്. ഗംഭീര സ്വീകരണം ഒരുക്കിയാണ് രാജ്യം വിനോദസഞ്ചാരികളെ സ്വീകരിച്ചത്.ക്രൂയിസിൽ എത്തിയ സഞ്ചാരികൾക്ക് മൂന്ന് ദിവസം ബഹ്‌റൈനിൽ താമസിച്ചു രാജ്യത്തിൻറെ സംസ്കാരവും പൈതൃകവും മറ്റു പ്രധാന വിനോദ പരിപാടികളും ആസ്വദിക്കാം. കഴിഞ്ഞ വർഷത്തെ ക്രൂയിസ് സീസണും വൻ വിജയമായിരുന്നു.ഇത് ടൂറിസം മേഖലയുടെ തുടർച്ചയായ വളർച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) […]
Read More

ബഹ്റൈൻ – ഖത്തർ പാസഞ്ചർ ഫെറി സർവീസ് സ്വാഗതം ചെയ്ത് മന്ത്രിസഭായോഗം

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയാ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭായോഗം ചേർന്നു.ബഹ്റൈനും ഖത്തറും തമ്മിലുള്ള ഫെറി സർവീസ് ആരംഭിച്ചതിനെ മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.ഈ സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെയും മറ്റു മേഖലകളിലുള്ള സഹകരണത്തെയും ശക്തിപ്പെടുത്തുന്നു എന്നും യോഗം വിലയിരുത്തി.പാസഞ്ചർ, വാഹനങ്ങൾ, വാണിജ്യ ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനായി ഈ സർവീസ് പൂർണ്ണമായും ഉപയോഗിക്കണമെന്നും,ബഹ്റൈൻ ഖത്തർ കോസ്‌വേ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുവാനും കിരീടാവകാശി നിർദ്ദേശം […]
Read More

സമന്വയം–2025: സ്വാഗതസംഘം രൂപീകരിച്ചു

നൗക ബഹ്‌റൈൻ ബി.എം.സി യുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു മാസക്കാലം നീണ്ടുനിന്ന കലാ–സാംസ്‌കാരിക പരിപാടിയായ കലയിലൂടെ ഹൃദയങ്ങളിലേക്ക്–സമന്വയം 2025ന്റെ ഫിനാലെയ്ക്കായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച ഈ പ്രോഗ്രാമിന്റെ സമാപന ചടങ്ങ് ഡിസംബർ 19ന് സെഗയ ബി.എം.സി ഹാളിൽ വച്ച് നടക്കും. വടകരയുടെ എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ പിന്നണി ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്റെ തത്സമയ സംഗീത നിശയും (ലൈവ് മ്യൂസിക് ഷോ) ചടങ്ങിന്റെ പ്രധാന ആകർഷണമാകും എന്ന് സംഘാടക സമിതി […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടന്നത്. ക്യാമ്പിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ 160 പേർ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി കൺവീനറും, വോയ്‌സ് ഓഫ് ആലപ്പി മുൻ വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന […]
Read More

പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ദീവാളി ഫെസ്റ്റ് 2025 സംഘടിപ്പിച്ചു

പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ദീവാളി ഫെസ്റ്റ് 2025 സംഘടിപ്പിച്ചു,നവംബർ 7 നു വൈകീട്ട് 6 മാണി മുതൽ കർസാക്കാനിലെ ലെവെണ്ടർ പൂള് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ അംഗങ്ങൾ ഫാഷൻ ഷോ,വിവിധ മത്സരങ്ങൾ,നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു.ഉത്തരേന്ത്യൻ ശൈലിയിൽ നടന്ന ഫെസ്റ്റ് വിവിധയിനം ചാട്ടുകൾ,അംഗങ്ങൾ തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ,മധുര പലഹാരങ്ങൾ എന്നിവകൊണ്ട് വ്യത്യസ്തമായി. കൺവീനർമാരായ വിനോദ്,മണിലാൽ,പ്രദീപ്,പ്രവീൺ,അനിൽ എന്നിവർ നിയന്ത്രിച്ച ഫെസ്റ്റിൽ,രാജീവ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു.ഫാഷൻ ഷോ ജഡ്ജസ് ആയ ബാബു മലയിൽ,വരദ അനിൽ,നിസാർ വനിതകളുടെ […]
Read More

ഐ.വൈ.സി.സി. ബഹ്‌റൈൻ പ്രസംഗ മത്സരം. വിജയികളെ പ്രഖ്യാപിച്ചു

മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാലിക പ്രസക്തമായ ഗാന്ധിയൻ ആശയങ്ങളെ മുൻനിർത്തിയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അനസും, ജൂനിയർ വിഭാഗത്തിൽ റിയ ആയിഷയും, സീനിയർ വിഭാഗത്തിൽ രാജി രാജേഷും വിജയികളായി.സത്യം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ ഉദാത്തമായ ചിന്തകൾക്ക് ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു മത്സരാർത്ഥികളുടെ പ്രസംഗങ്ങൾ. വിജയികളെ ഐ.വൈ.സി.സി. ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, […]
Read More

പ്രവാസി സാഹിത്യോത്സവ്;കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. നവംബര്‍ 25നു മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്‌. സൃഷ്ടികൾ kalalayamgulf@gmail.com എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക. […]
Read More