Business & Strategy

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി മത്സരവും പായസ മത്സരവും സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലർത്തുന്നതായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു.എസ് എൻ സി എസ് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി കെ എസ് നോർക്ക, ബി കെ എസ് സാഹിത്യ വേദി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.പായസ മത്സരത്തിൽ ലീമ ജോസഫ്,സുധി സുനിൽ,രജനി മനോഹർ നായർ എന്നിവരും വിജയികളായി.മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്ക് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സമ്മാനദാനം നിർവഹിച്ചു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം […]
Read More

ബി എം എസ് ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുന്നൂറ്റി ആൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ഉൽഘാടനം ചെയ്തു . ബി എം എസ് ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ സ്വാഗതവും ട്രഷറർ ആരിഫ് […]
Read More

കൊടും ചൂടിന് അൽപം ശമനം: ബഹ്റൈനിൽ ഉച്ചവിശ്രമം ഇന്ന് അവസാനിക്കും

ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും. നാളെ ചൊവ്വാഴ്ച മുതൽ പഴയ ജോലി സമയം പുനഃസ്ഥാപിക്കും. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന ഉച്ച വിശ്രമ നിയമം അനുസരിച്ച്, ഉച്ചയ്ക്കും വൈകുന്നേരം 4 നും ഇടയിൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു..കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ഉച്ചവിശ്രമം 3 മാസത്തേക്കായിരുന്നു നൽകിയിരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്.യുഎഇ, സൗദി അറേബ്യ, എന്നീ രാജ്യങ്ങളിലും മധ്യാഹ്ന ഇടവേള ഇന്ന് […]
Read More

ചിത്രയുടെ സ്വരമാധുരിയിൽ അലിഞ്ഞ് ശ്രാവണം

മനാമ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറിക്കഴിഞ്ഞ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ബഹ്‌റൈനിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയമായ ഒരു രാവായി. സംഗീതത്തിന്റെ വസന്തം തീർത്ത്കൊണ്ട് കെ.എസ്. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്ന പരിപാടിയിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിനകത്തും പുറത്തുമായി ഒത്തുകൂടിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയായ കെ.എസ്. ചിത്ര […]
Read More

വയോധികൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവം, വാഹനം ഓടിച്ചത് പാറശാല എസ്.എച്ച്. ഒ തന്നെയെന്ന് കണ്ടെത്തി, ചോരവാർന്ന് കിടന്നത് ഒരു മണിക്കൂറോളം

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചത് പാറശാല എസ്.എച്ച്.ഒ പി അനിൽകുമാർ തന്നെയെന്ന് കണ്ടെത്തി. അനിൽകുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരാൾ കാറിന്റെ സൈഡിൽ ഇടിച്ചുവീണെന്നും പിന്നീട് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാർ പറയുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറി. […]
Read More

സെൻട്രൽ മാർക്കറ്റിലെ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന, നിരവധി ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

മനാമ: സെൻട്രൽ മാർക്കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ക്യാപിറ്റൽ മുനിസിപ്പാലിറ്റി പരിശോധന സന്ദർശനങ്ങൾ നടത്തി. വിപുലമായ പരിശോധനാ കാമ്പെയ്നിൽ ലംഘനങ്ങൾ നടത്തിയനിരവധി ഔട്ട്ലെറ്റുകൾ അടച്ചുപൂട്ട. ബഹ്‌റൈനിൽ നിലവിലുള്ള മുനിസിപ്പൽ ചട്ടങ്ങളും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആണ് പരിശോധനകൾ നടത്തിയത്. മുനിസിപ്പൽ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട മാർക്കറ്റിലെ നിരവധി സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുകളും നൽകി.  
Read More

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുളള എഐ വീഡിയോ; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്തയാണ് പരാതിക്കാരൻ. വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. […]
Read More

മന്ത്രവാദത്തിനായി പുഴയിൽ ഇറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു

പാലക്കാട്: മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മന്ത്രവാദി ഹസൻ മുഹമ്മദ്, 18കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടിൽ വച്ചാണ് മന്ത്രവാദം നടന്നത്. ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞ് പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിൽ മന്ത്രവാദക്രിയ്ക്കായി യുവാവിന്റെ കുടുംബം എത്തിയത്. ശേഷം ഇന്ന് വീണ്ടും എത്തി. […]
Read More

ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്‌നേഹിക്കുന്നു, അസ്വസ്ഥയായ യുവതി ടിഷ്യുപേപ്പർ വായയിൽ തിരുകി കുഞ്ഞിനെ കൊന്നു

തിരുവനന്തപുരം: നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു. ഭർത്താവ് തന്നേക്കാൾ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിച്ചതു കൊണ്ടുണ്ടായ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നൽകി. 42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു […]
Read More

ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്;ടീം ഡൈനാമിക് പാനലിന് മികച്ച വിജയം

ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ പുതിയ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന “ടീം ഡൈനാമിക്” പാനൽ വിജയിച്ചു.ടീം ഡൈനാമിക്, റിവൈവൽ എന്നീ രണ്ട് ടീമുകളായി 10 സീറ്റുകളിലേക്ക് നടന്ന മത്സരങ്ങളിൽ 9 സീറ്റുകളിലും ടീം ഡൈനാമിക് വിജയിക്കുകയും,ടെന്നീസ് സെക്രട്ടറി സ്ഥാനം ടീം റിവൈവൽ നേടുകയും ചെയ്തു. രണ്ടുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്ലബ് പുതിയ പ്രസിഡണ്ടായി ജോസഫ് ജോയ്, വൈസ് പ്രസിഡണ്ടായി വി എം വിദ്യാധരൻ , ജനറൽ […]
Read More