ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഫർഹാൻ റോട്ടാക്സ് മാക്സ് ചലഞ്ചിന്
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ ഫർഹാൻ ബിൻ ഷഫീൽ ബഹ്‌റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ച് 2025 (ബിആർഎംസി) സീനിയർ വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. 14 വയസുകാരനായ ഫർഹാൻ നിലവിൽ ഇന്ത്യൻ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നാഷണൽ കാർട്ടിംഗ് ടീമായ നോർത്ത്സ്റ്റാർ റേസിംഗിൽ പരിശീലനം നേടുകയാണ് ഈ മിടുക്കൻ. മലയാളിയായ ഫർഹാൻ, സ്ഥിരമായ പരിശീലനം, അച്ചടക്കം, അഭിനിവേശം എന്നിവയിലൂടെ ബഹ്‌റൈനിലെ മോട്ടോർസ്‌പോർട്‌സ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ചെറുപ്പത്തിലേ കാർ ബ്രാൻഡുകളെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് […]









