കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം
കിടക്കകളുടെ എണ്ണം നോക്കാതെ ഡ്യൂട്ടി സമയം ഏകീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍; രാത്രിയെങ്കില്‍ 12 മണിക്കൂര്‍ കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപതികളിലും നഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇനി 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ ഇതനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.ഇതുവരെ 100 കിടക്ക യിലധികമുള്ള സ്വകാര്യ ആശുപ ത്രികളില്‍ മാത്രമായിരുന്നു പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്ന ത്. […]









