വേണു വടകരക്ക് ഐ.വൈ.സി.സി – ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മാത്യു കുഴൽനാടൻ എം.എൽ.എ സമ്മാനിച്ചു
ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകർക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ വേണു വടകരക്ക് സമ്മാനിച്ചു. ജൂൺ 27-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പത്താമത് ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 വേദിയിൽ വെച്ചാണ് പുരസ്‌കാരം നൽകിയത്. പ്രമുഖ കോൺഗ്രസ് നേതാക്കളും, ഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു.മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി. മലപ്പുറം പ്രസിഡന്റ് വി.എസ്. ജോയ്, ഐ.വൈ.സി.സി. പ്രസിഡന്റ് ഷിബിൻ […]









