Business & Strategy

ഗാർഡ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ :ദുരന്തങ്ങൾ നേരിടാൻ രാജ്യത്തെ വിമാനത്താവളത്തെ സജ്ജമാക്കുക ലക്ഷ്യം

ഗെറ്റ് എയർപോർട്ട്‌സ് റെഡി ഫോർ ഡിസാസ്റ്റർ പദ്ധതിയുടെ ആദ്യഘട്ടത്തിന് ബഹ്‌റൈനിൽ തുടക്കമായി.രാജ്യത്തെ വിമാനത്താവളങ്ങളെ ദുരന്തങ്ങളിൽ നിന്ന് നേരിടാൻ സജ്ജമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സി​വി​ൽ ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്രകാരമാണ് പദ്ധതി ആരംഭിച്ചത്.​പ​ബ്ലി​ക് സെ​ക്യസെക്യൂരിറ്റി ചീഫും സിവിൽ എമർജൻസി മാനേജ്മെൻറ് ദേശീയ സമിതി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ ഉദ്ഘാടനം നിർവഹിച്ചു.പ്രകൃതിദുരന്തങ്ങൾ, ജൈവിക സംഭവങ്ങൾ, അടിയന്തരാവസ്ഥകൾ, സാങ്കേതിക തകരാറുകൾ ,എന്നിവ ഉൾപ്പെടെയുള്ള വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള […]
Read More

ബഹ്റൈനിൽ മുത്തു വാരൽ മത്സരം സംഘടിപ്പിക്കുന്നു: മ​റൈ​ൻ പൈ​തൃ​ക സീ​സ​ണി​ന്റെ ഭാ​ഗ​മാ​യിയാണ് മത്സരം നടത്തുക

ബഹ്റൈനിൽ മുഹറഖിലെ ഹെയർ ഷാത്തിയ കടൽ മേഖലയിൽ മുത്തുവാരൽ മത്സരം സംഘടിപ്പിക്കുന്നു.എട്ടാമത് നാസർ ബിൻ ഹമദ് മറൈൻ പൈതൃക സീസൺ ഭാഗമായാണ് മത്സരങ്ങൾ നടത്തുക. ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ ബഹൈൻ ഇൻ ഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.രണ്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിൽ നിരവധി പ്രൊഫഷണൽ ഡൈവർമാർ പങ്കെടുക്കും.കടലിൻറെ അടിത്തട്ടിൽ നിന്നും മത്സരാർത്ഥികൾ ശേഖരിക്കുന്ന ചിപ്പികളിൽ നിന്ന് മുത്തുകൾ വേർതിരിച്ചെടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുക.
Read More

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 23 ന് തൃശ്ശൂരില്‍

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23 ന് തൃശ്ശൂരില്‍. തൃശ്ശൂര്‍ നോര്‍ക്ക സെല്ലില്‍ (സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 21 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004907, 0487 […]
Read More

പലസ്തീൻ പ്രസിഡന്റുമായി ബഹ്‌റൈൻ രാജാവ് ടെലിഫോണ്‍ സംഭാഷണം നടത്തി

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ ടെലിഫോണ്‍ സംഭാഷണം നടത്തി.ബഹ്റൈനും പലസ്തീനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച്‌ ഇരുവിഭാഗവും അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണത്തെ പിന്തുണയ്ക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയും ചെയ്തു. പ്രാദേശിക വികസനങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു. സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്ന പലസ്തീൻ എന്ന ലക്ഷ്യത്തില്‍ രാജ്യത്തിന്റെ ഉറച്ച നിലപാട് രാജാവ് ആവർത്തിച്ചു. പലസ്തീൻ ജനതയുടെ ലക്ഷ്യത്തിന് […]
Read More

വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം: 99.96% സ്ഥാപനങ്ങള്‍ സഹകരിച്ചതായി തൊഴില്‍ മന്ത്രാലയം

ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് ഇത്തവണ 99.96% സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീല്‍ അബുഹുസൈൻ പറഞ്ഞു.ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിക്കുന്ന നടപടി, തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. സുരക്ഷിതമായ ജോലി സാഹചര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മന്ത്രാലയവും തൊഴിലുടമകളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയും അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളോടും തൊഴിലാളികളുടെ ക്ഷേമത്തോടുമുള്ള […]
Read More

പൂച്ചയെ കൊന്ന് അവയവങ്ങൾ വേർതിരിച്ചു, ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, യുവാവ് അറസ്റ്റിൽ

കൊച്ചി: പൂച്ചയെ അതിക്രൂരമായി കൊന്ന് അവയവങ്ങൾ വേർതിരിച്ചെടുത്ത് ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ യുവാവ് അറസ്റ്റിൽ. ലോറി ഡ്രൈവറായ ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെയാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. മൃഗസ്‌നേഹിയും അനിമൽ റസ്‌ക്യു പഴ്‌സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്. പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുത്തശേഷമാണ് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി […]
Read More

കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ഓണാഘോഷം സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2025 ഓഗസ്റ്റ് 29 മുതൽ ആരംഭിച്ച് 2025 സെപ്റ്റംബർ 26 ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.ബി എഫ് സി ടൈറ്റിൽ സ്പോൺസറാകും 2025 ഓഗസ്റ്റ് 29 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ […]
Read More

കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025 ലെ അറബ് വുമൺ എക്സലൻസ് അവാർഡ് ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.

കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025ലെ , അറബ് വുമൺ എക്സലൻസ് അവാർഡ് ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ഡെവലപ്‌മെന്റിന്റെ മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.സമൂഹ വികസനത്തിൽ അറബ് സ്ത്രീകളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനും, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ വനിതാ നേതാക്കളെ അവരുടെ നേട്ടങ്ങളും മറ്റും പിന്തുണയ്ക്കുന്നതിനും,അംഗീകരിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ അവാർഡ് ലക്ഷ്യമിടുന്നു.അംഗരാജ്യങ്ങളുടെ നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ മേഖലകളിലെ വിശിഷ്ട അറബ് വനിതകൾക്കായി ‘ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, വർഷം തോറും […]
Read More

സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ്

കണ്ണൂർ: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ് നൽകി. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു. 30 വർഷത്തിന് ശേഷമാണ് പ്രതികൾ വിചാരണക്കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ ഇന്നലെ വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴും ബന്ധുക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാൻ എത്തി. ഇന്നലെ രാവിലെ പഴശ്ശി സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് തലശേരി കോടതി പരിസരത്തുമാണ് […]
Read More

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടുമാണ്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത. […]
Read More