Business & Strategy

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത്‌ പ്ലെഷർ റൈഡേഴ്‌സ്

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ, ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ പ്രേമികളുടെ സംഘമായ പ്ലെഷർ റൈഡേഴ്‌സ് എന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പിലെ അംഗങ്ങൾ ഇന്ത്യൻ ത്രിവർണ്ണ പതാക പ്രദർശിപ്പിച്ചുകൊണ്ട് പ്രതീകാത്മക റൈഡ് നടത്തി. ദേശസ്നേഹികളായ റൈഡർമാർ പ്രവാസികളുടെ ഐക്യവും അഭിമാനവും അടിവരയിട്ടു വഴിയിലുടനീളം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി, അതിർത്തികൾക്കപ്പുറം ഇന്ത്യയുടെ ആത്മാവിനെ ആഘോഷിച്ചു. അതിരാവിലെ അധാരി പാർക്ക് പ്രദേശത്ത് നിന്ന് പ്ലെഷർ റൈഡേഴ്‌സ് തങ്ങളുടെ റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഉയർന്നു പറക്കുന്ന ഇന്ത്യൻ ദേശീയ പതാകയുമായി 100 കിലോമീറ്ററിലധികം ദൂരം […]
Read More

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ . ഇന്ത്യൻ എംബസിയുൾപ്പെടെ വിവിധ പ്രവാസി സംഘടനകൾ ഇന്ത്യയുടെ സ്വാതത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസിയില്‍ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി.ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങില്‍ പങ്കെടുത്തു. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ ഇന്ന് രാവിലെ നടന്ന പതാക ഉയർത്തൽ ചടങ്ങോടെ […]
Read More

ഇന്ത്യയുടെ 79-ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്‌ ബിഎംസി

ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവൻ ഇത്തവണ സമ്മർക്ലാസ്സിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 79-ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരനിലത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ , ബഹ്‌റൈനിലെ സാമൂഹിക […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം

ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിനോദ് കെ ജേക്കബ് ആദ്യം മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും ചടങ്ങിൽ ‘വായിച്ചു.ഇന്ത്യൻ എംബസിയിൽ നടന്ന പരുപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.
Read More

മഹത്തായ അംഗീകാരം: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ആദരം

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ബഹുമതി ലഭിച്ചു. ‘സ്‌നേഹസ്പർശം’ എന്ന പേരിൽ ഇരുപതോളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളടക്കം നിരവധി ജീവൻ രക്ഷാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അസോസിയേഷനെ ആദരിച്ച ആർ.എം.എസ് ബ്ലഡ് ഡോണർ റെക്കഗ്നിഷൻ ഡേ എന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി.ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ഷെയ്ഖ് […]
Read More

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് ; പ്രതി അഫാൻ ആശുപത്രി വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച അഫാനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റി. സെല്ലിൽ പ്രത്യേക നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂട്ടകൊലപാതകക്കേസിൽ ഒരേയൊരു പ്രതി മാത്രമുള്ളതിനാൽ പരമാവധി ശിക്ഷ പ്രതി അഫാന് ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പൊലീസ് നടത്തിയിരുന്നു.സാമ്പത്തിക ഇടപാടുകളുടെ പേരിൽ […]
Read More

സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈനിൽ ഉജ്വല സ്വീകരണം

എസ് കെ എസ് എസ് എസ് എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം 2025 ൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്ന് എത്തിയ സുപ്രഭാതം റസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉജ്വല സ്വീകരണം നൽകി സമസ്ത ബഹ്റൈൻ, SKSSF കേന്ദ്ര – ഏരിയാ നേതാക്കൾ പങ്കെടുത്തു. നാളെ വെള്ളിയാഴ്ച രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ” സ്വാതന്ത്ര്യ ചത്വരം ” പരിപാടി യിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.പരിപാടിക്ക് വിപുലമായ […]
Read More

ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ഓഗസ്റ്റ് 21-ന്; ഹനാൻ ഷായുടെ സംഗീതവിരുന്ന്

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 13 വർഷമായി ബഹ്‌റൈനിലെയും നാട്ടിലെയും ജീവകാരുണ്യ, വിദ്യാഭ്യാസ, കല, കായിക, വനിതാ ശാക്തീകരണ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഐ.വൈ.സി.സി, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.പ്രശസ്ത യുവഗായകൻ ഹനാൻ ഷായുടെ സംഗീതപരിപാടിയാണ് യൂത്ത് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ഹനാൻ ഷായോടൊപ്പം ബഹ്‌റൈനിലെ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. ബഹ്‌റൈൻ പാർലമെന്റ് അംഗം […]
Read More

ബിന്ദു പത്മനാഭന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് സെബാസ്റ്റ്യൻ കൊലപ്പെടുത്തി; ശബ്ദരേഖ പുറത്ത്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായകമായ ശബ്ദരേഖ പുറത്തുവന്നു. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം GSS പൊന്നോണം 2025ന് നാളെ (വെള്ളിയാഴ്ച )തുടക്കമാകും

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് നാളെ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൊസൈറ്റി അങ്കണത്തിൽ തുടക്കമാകും. ഒരുമാസം നീണ്ടുനിൽക്കുന്ന സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ വിവിധ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കായി “കേരളീയ തനിമ” എന്ന പേരിൽ ഓണപ്പുടവ മത്സരം, പായസ മത്സരം, അത്തപ്പൂക്കള മത്സരം, കൂടാതെ വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടക്കുന്ന വിഭവ സമൃദ്ധമായ […]
Read More