ബഹ്റൈനിൽ സർക്കാർ മേഖലയിൽ ഓവർടൈം അലവൻസ് നിർത്തലാക്കാൻ നിർദേശം.
മനാമ: ഓവർടൈം അലവൻസ് നൽകുന്നത് നിർത്തലാക്കാൻ സിവിൽ സർവിസ് ബ്യൂറോ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഓവർടൈം ജോലി ചെയ്താൽ പകരം അവധി നൽകാനും അലവൻസ് നൽകുന്നത് അവസാനിപ്പിക്കാനുമാണ് നിർദേശം. മെഡിക്കൽ രംഗം ഒഴികെ എല്ലാ സർക്കാർ മേഖലകളിലും നിർദേശം ബാധകമാണ്.ശമ്പളത്തിനായുള്ള ചെലവുകൾ പുനരവലോകനം ചെയ്ത് യുക്തിസഹമാക്കണമെന്നും ജൂലൈയിൽ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.