ഐ.സി.എഫ്.മനാമ റീജിയൻ മീലാദ് ക്യാമ്പയിന്‍ സ്വഗത സംഘം രൂപീകരിച്ചു
തിരുവസന്തം-1500 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. മനാമ റീജിയൻ സ്വഗത സംഘം രൂപീകരിച്ചു.മൗലിദ് മജ്ലിസുകൾ, മദ്ഹു റസൂല്‍ സമ്മേളനം, മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡെയിലി ക്വിസ്, മീലാദ് ഫെസ്റ്റ്, സ്നേഹ സന്ദേശം മൊബൈൽ മൗലീദ്, മിഡ്‌നെറ്റ് ബ്ലും, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.സെപ്റ്റംബര്‍ 5ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും. സ്വഗത സംഘം […]









