Business & Strategy

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഈ വർഷത്തെ രണ്ടാമത് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽ നിന്നും യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, മുനീർ സഖാഫി ചേകനൂർ, സക്കരയ്യ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്ത് 28 ന് യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് […]
Read More

ടിക്കറ്റ് എടുത്തു, പ്ലാറ്റ്‌ഫോമും മറികടന്നു പുറത്തേക്ക് ഓടി, മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടിയ യുവാവ് മരിച്ചു

കൊച്ചി: മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്എൻ ജംഗ്്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം വൈകാതെ പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷം നിസാർ പ്ലാറ്റ്‌ഫോമിൽ എത്തി തുടർന്ന് പ്ലാറ്റ്‌ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ […]
Read More

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടുന്നവരെ കണ്ടെത്താൻ ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശവുമായി ബഹ്റൈൻ പാർലമെൻറ് അംഗങ്ങൾ

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ രാജ്യത്ത് ജോലി നേടുന്നവരെ കണ്ടെത്താനും, ഇത്തരത്തിലുള്ള ദുരുപയോഗങ്ങള്‍ തടയാനും ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളൾ.സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകള്‍ അവലോകനം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി ഒരു കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കാനാണ് പ്രതിനിധി കൗണ്‍സില്‍ അംഗമായ എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തില്‍ നിർദേശം സമർപ്പിച്ചത്.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ ഒരു വിദേശ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. രാജ്യത്തെ തൊഴില്‍, […]
Read More

ആരാധകർക്കായി ഡിസ്നി ഓണ്‍ ഐസ്’ എത്തുന്നു; എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ ഓഗസ്റ്റ് 12 മുതല്‍ 17 വരെ

എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ ഓഗസ്റ്റ് 12 മുതല്‍ 17 വരെ കുടുംബങ്ങള്‍ക്ക് അതിശയകരമായ തത്സമയ അനുഭവം പ്രദാനം ചെയ്യുന്ന, ലോകപ്രശസ്ത ഷോ ‘ഡിസ്നി ഓണ്‍ ഐസ്’ പ്രധാന വേദിയിലെത്തുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി പ്രഖ്യാപിച്ചു.ബിയോണ്‍ അല്‍ ദാന ആംഫി തീയേറ്ററിന്റെ പങ്കാളിത്തത്തോടെ അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി, വിനോദത്തിനും കുടുംബ ടൂറിസത്തിനുമുള്ള മുൻനിര പ്രാദേശിക ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ അടിവരയിടുന്നു. ലൈവ് ഐസ് സ്കേറ്റിങ് പ്രകടനത്തില്‍ മിക്കി മൗസ്, മിന്നി […]
Read More

തൊഴിലാളികൾക്ക് ആശ്വാസമായി വെൽകെയർ

ഗൾഫ് രാജ്യങ്ങളിൽ ചൂട് ശക്തി പ്രാപിക്കുകയും അന്തരീക്ഷ ഈർപ്പമുണ്ടാകുകയും ചെയ്യുന്ന ഈ വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ച് പ്രവാസി വെൽഫെയറിൻ്റെ ജനസേവന വിഭാഗമായ വെൽകെയർ. തുറന്ന പ്രദേശങ്ങളിലും വഴിയോരങ്ങളിലും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കാണ് വെൽകെയർ പഴവർഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ചു നൽകുന്നത്. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിൻറെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ വേനൽക്കാല പദ്ധതി നടപ്പിലാക്കുന്നത്. വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് […]
Read More

ബഹ്റൈൻ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍’ സമാപിച്ചു; ഒരുലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശിച്ചു

ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പിന്റെ സമാപനം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) പ്രഖ്യാപിച്ചു.താമസക്കാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഏകദേശം 1,20,000 സന്ദർശകരെ ഫെസ്റ്റിവല്‍ സന്ദർശിച്ചു. ബിയോണ്‍, അല്‍ ദന ആംഫി തീയേറ്റർ, ബഹ്റൈൻ ഇന്റർനാഷണല്‍ എക്സിബിഷൻ സെന്റർ (ബിഐഇസി) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ഫെസ്റ്റിവല്‍, രാജ്യത്തെ പ്രധാന കുടുംബ വിനോദ കേന്ദ്രമെന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. അതുല്യ വിനോദ അനുഭവമെന്ന നിലയില്‍ ഫെസ്റ്റിവലിന്റെ വർധിച്ചുവരുന്ന പ്രശസ്തി തുടർച്ചയായ രണ്ടാം വർഷവും ശക്തിപ്പെടുത്തിയതായി […]
Read More

ഹെൽത്തിയായി മുഹറഖ്:ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ‘ഹെ​ൽ​ത്തി ഗ​വ​ർ​ണ​റേറ്റ് പദവി ലഭിച്ചു

ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി ഗവർണറേറ്റ് പദവി എന്ന അംഗീകാരം നിറവിൽ മുഹറഖ് .ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ മുഹറഖ് ഗവർണറേറ്റിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.ഡബ്ലിയു എച്ച് യുടെ ഹെൽത്ത് സിറ്റീസ് പ്രോഗ്രാമിന് കീഴിലുള്ള പദവിയാണ് മുഹറക്ക് സ്വന്തമാക്കിയത്. മുഹറക്ക് ഗവർണർ സൽമാൻ ഇസബ്ൻ ഹിന്ദി ആൽമനായി ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഈ നേട്ടത്തിൽ നന്ദി അറിയിക്കുകയും ചെയ്തു. അംഗീകാരം ഭരണ നേതൃത്വത്തിന്റെമികച്ച കാഴ്ചപ്പാട് ആണെന്നും,ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നത് […]
Read More

ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തുന്ന സത്യ സേവ സംഘർഷിന്റെ ഭാഗമായി പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കും.ഓഗസ്റ്റ് 8, 2025 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് മനാമയിലെ എക്സ്പ്രസ് സ്റ്റേഷൻ റെസ്റ്റോറന്റ്ലാണ് പരിപാടികൾ നടക്കുന്നത്. “ലീഡ് ഐ.വൈ.സി.സി സത്യ സേവ സംഘർഷ് ” എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. […]
Read More

മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന്

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന് വ്യാഴം ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് നടക്കും.രാത്രി 8.30 ന് ഇർഷാദ് ഫൈസി കോരങ്ങാട് പ്രഭാഷണം നടത്തും . രാത്രി 10 ന് ഇർഷാദ് ഫൈസിയുടെ നേതൃത്വത്തിൽ മജ് ലിസുന്നൂറും. തുടർന്ന് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങളുടെ നേതൃത്വത്തിൽ ദുആ മജ് ലിസും നസീഹതും നടക്കും.പരിപാടിയിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര നേതാക്കളും പണ്ഡിതന്മാരും […]
Read More

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ ആഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും, ചിൽഡ്രൻസ് വിങ്ങ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷൻ ചടങ്ങിലും പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയായയി എത്തിചേരും. ഈ പരിപാടിയിൽ ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച കുട്ടികളുടെ നാടകം “ലിറ്റിൽ പുൽഗ” വേദിയിൽ അവതരിപ്പിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം […]
Read More