Business & Strategy

ബഹ്‌റൈൻ എ.കെ.സി. സി. അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ എ കെ സി സി യോഗ സെഷൻ സംഘടിപ്പിച്ചു.ജീവിതയാത്രയിൽ ചില കാൽപ്പാടുകൾ വഴികാട്ടികളായി മാറാറുണ്ട് അതിലൊന്നാണ് യോഗയെന്നും, പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള വഴി കൂടിയാണ് യോഗയെന്നും സെഷൻ ഉദ്ഘാടനം ചെയ്ത് എ.കെ.സി. സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു. വരും തലമുറയ്ക്കും പിന്തുടരാൻ നന്മയുള്ളതും മാതൃകാപരവും ദിശാബോധം നൽകുന്നതുമാണ് യോഗയെന്ന് അധ്യക്ഷൻ ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു. യോഗാ ദിനം സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ജെൻസൻ […]
Read More

എസ്‌സി‌ഇ: ബഹ്‌റൈനിൽ റേഡിയേഷൻ അളവ് സാധാരണ നിലയിലാണ്;പരിസ്ഥിതി നിരീക്ഷണം 24 മണിക്കൂറും തുടരുന്നു

നിലവിലെ പ്രാദേശിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് , ബഹ്‌റൈനിൻ്റെ അന്തരീക്ഷത്തിൽ റേഡിയേഷൻ അളവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ ദി എൻവയോൺമെന്റ് അറിയിച്ചു.റേഡിയേഷൻ സൂചകങ്ങളും അളവുകളും ട്രാക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ഏകോപിപ്പിച്ച് പരിസ്ഥിതി നിരീക്ഷണ ശ്രമങ്ങൾ തുടരുകയാണ്, എന്നും കൂടാതെ ഗൾഫ് സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന് കീഴിലുള്ള ജിസിസി എമർജൻസി മാനേജ്‌മെന്റ് സെന്ററുമായും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായും ബഹ്റൈൻ തുടർച്ചയായ ഏകോപനവും നടത്തുന്നു.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും , സ്ഥിരീകരിക്കാത്ത […]
Read More

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല അധ്യാപകരുടെയും ഭാഷ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു

പ്രവാസഭൂമിയിലെ ആദ്യത്തേതും മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തേതുമായ സമാജം മലയാളം പാഠശാലയിൽ അധ്യാപകരായും കമ്മിറ്റി അംഗങ്ങളായും സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഭാഷാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ, പാഠശാല കൺവീനർ സുരേഷ് സാസ്കോ, പാഠശാല പ്രിൻസിപ്പൽ ബിജു എം സതീഷ്, വൈസ് പ്രിൻസിപ്പൽമാരായ രജിത അനി, ലത മണികണ്ഠൻ സമാജം ഭരണ സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ […]
Read More

മൈ ഗവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മൈ ഗവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ബഹ്‌റൈനിലെ യുഎസ് നാവിക ബേസിൽ ഇറാൻ മിസൈൽ ഭീഷണി ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ,ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും iGAയും പൊതുജനങ്ങളെ സുരക്ഷിതരാക്കുന്നതായി ചെയ്യുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു നിർദ്ദേശങ്ങൾ : MyGov ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യുക * ✅ അടിയന്തര അലേർട്ടുകൾ (സൈറണുകൾ, മുന്നറിയിപ്പുകൾ അല്ലെങ്കിൽ സുരക്ഷാ നിർദ്ദേശങ്ങൾ പോലുള്ളവ) പ്രവർത്തനക്ഷമമാക്കുക.രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആണ് നടപടി
Read More

ഇറാൻ – ഇസ്രായേൽ സംഘർഷം ;മുൻ കരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ബഹ്‌റൈനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് നേരെ മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് മുൻ കരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ .ഇതിനോടനുബന്ധിച്ച് ബഹ്റൈനിൽ സർക്കാർ ജീവനകാരിൽ 70 % പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി, കൂടാതെ സർക്കാർ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, സർവകലാശാലകൾ ഉൾപ്പെടെയുള്ളവ ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.
Read More

യുഎസ് നാവിക സേനയ്ക്ക് നേരെ ഉടൻ മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ബഹ്‌റൈനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് നേരെ ഉടൻ മിസൈൽ ആക്രമണം നടത്തണമെന്നും, അമേരിക്കൻ, യൂറോപ്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് അടയ്ക്കണമെന്നും ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്ക് നേരിട്ടുള്ള മറുപടിയായാണ് കെയ്‌ഹാൻ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത വിശ്വസ്തനുമായ ഹൊസൈൻ ശരീഅത്മദാരി പുറപ്പെടുവിച്ച മുന്നറിയിപ്പ്.
Read More

ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ട് രണ്ടാം ഘട്ടം സമാപിച്ചു

സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. ജൂൺ 27 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം ” തണൽ ” വിദേശ രാജ്യത്ത് ഐ.വൈ.സി.സി യാണ് ആദ്യമായി അവതരിപ്പിക്കുന്നത് എന്ന പ്രതേകതയും ഇതിനുണ്ട്. സംഘടനയുടെ 9 […]
Read More

മലപ്പുറം എഫ് സി ഫുട്ബോൾ ടീം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഫുട്ബോൾ ടീം “മലപ്പുറം എഫ്സി ” ലോഗോ പ്രകാശനം, എം ജെ പി എ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമസ് നിർവഹിച്ചു. അദ്ദേഹത്തിൽ നിന്നും കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റ് അർഷാദ് അഹ്‌മദ്‌ പാലക്കണ്ടി ലോഗോ ഏറ്റു വാങ്ങി. പ്രസ്തുത പരിപാടിയിൽ അധ്യക്ഷൻ എം ജെ പി എ പ്രസിഡന്റ് ചെമ്പൻ ജലാൽ , രക്ഷാധികാരി നാസർ മഞ്ചേരി […]
Read More

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ ആദ്യ പ്രദർശനം ദാന മാൾ എപ്പിക്സ്ൽ നടന്നു

ബഹ്‌റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ “ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ ആദ്യ പ്രദർശനം ഇന്നലെ ദാന മാൾ എപ്പിക്സ് സിനിമ യിൽ റിലീസ് ചെയ്തു.പി. വി രാധാകൃഷ്ണപ്പിള്ള (ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട്‌) ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനെല്ലത്ത്, ഇ. വി. രാജീവൻ (മാധ്യമ പ്രവർത്തകൻ) ചലച്ചിത്ര പ്രവർത്തകരായ പ്രകാശ് വടകര, […]
Read More

ബഹ്റൈൻ കേരളീയ സമാജം വായനാദിനം ആഘോഷിച്ചു

ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക ലോകത്തിൻ്റെ മുഖച്ഛായ മാറ്റിയതെന്നും സെമിനാറിൽ പ്രബന്ധ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ പറഞ്ഞു.ഇത്തരം ആഘോഷ പരിപാടികൾ മലയാളികളെ വായനയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയയുടെ സ്വാധീനം […]
Read More