നിലവിലെ പ്രാദേശിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് , ബഹ്‌റൈനിൻ്റെ അന്തരീക്ഷത്തിൽ റേഡിയേഷൻ അളവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ ദി എൻവയോൺമെന്റ് അറിയിച്ചു.റേഡിയേഷൻ സൂചകങ്ങളും അളവുകളും ട്രാക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ഏകോപിപ്പിച്ച് പരിസ്ഥിതി നിരീക്ഷണ ശ്രമങ്ങൾ തുടരുകയാണ്, എന്നും കൂടാതെ ഗൾഫ് സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന് കീഴിലുള്ള ജിസിസി എമർജൻസി മാനേജ്‌മെന്റ് സെന്ററുമായും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായും ബഹ്റൈൻ തുടർച്ചയായ ഏകോപനവും നടത്തുന്നു.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും , സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ പ്രചരണം ഒഴിവാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരീക്ഷണ സ്റ്റേഷനുകൾ വഴി 24 മണിക്കൂറും രാജ്യത്തെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു. എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും എന്നും കൗൺസിൽ കൂട്ടിച്ചേർത്തു

