Business & Strategy

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു;കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം എന്ന് കരുതിയാണ് കുട്ടി വിഷക്കായ കഴിച്ചത്. ചേര് മരത്തിന്റെ നാലു പഴമാണ് […]
Read More

തൃശൂരിൽ കെട്ടിടത്തിന് തീപിടിച്ചു; തീ അണയ്ക്കാൻ ശ്രമം നടക്കുന്നു

തൃശൂരില്‍ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറും ജനറേറ്ററും ഉള്ളത് ആശങ്കയാകുന്നു.കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്.കെട്ടിടത്തിനുള്ളില്‍ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലാകെ വ്യാപിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾക്കാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read More

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹ്‌റൈനിൽ പഠിച്ച കുട്ടികൾക്കും നാട്ടിൽ ഉന്നത വിജയം നേടിയ മക്കളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന ചടങ്ങ് എം എം എസ് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, സെക്രട്ടറി […]
Read More

നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്രസംഘമെത്തുന്നു. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുന്നത്. ഈ സംഘമെത്തുന്നതോടെ സംസ്ഥാനത്തിനു വേണ്ടണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം നിപയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. കോഴിക്കോട് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് […]
Read More

ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം “കിരാതയുടെ” ചിത്രീകരണം പൂർത്തിയായി

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രം “കിരാത”യുടെ ചിത്രീകരണം കോന്നി അച്ചൻകോവിൽ എന്നിവിടങ്ങളിലായി പൂർത്തിയായി. യുവത്വത്തിൻ്റെ പാട്ടും ആട്ടവും സംഘട്ടനവുമായി അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്കു അഭിമുഖീകരിക്കേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമകാഴ്ച്ചകളും വിഷ്വൽട്രീറ്റിൻ്റെ വിസ്മയജാലകമാണ് കിരാതയുടെ പ്രേക്ഷകർക്കായി തുറന്നിടുന്നത്. ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ […]
Read More

“ദ റെഡ് ബലൂൺ ” സിനിമയുടെ വിജയഘോഷവും ചിത്രത്തിന്റെ പ്രദർശനവും ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ചു

കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാന്നറിൽ പ്രീയ ലിജിൻ പ്രൊഡക്ഷൻ നിർവ്വഹിച്ച് വികാസ് സൂര്യ, ലിജിൻ പൊയിൽ എന്നിവർ സംവിധാനം ചെയ്ത “ദ റെഡ് ബലൂൺ ” സിനിമയുടെ വിജയഘോഷവും ചിത്രത്തിന്റെ പ്രദർശനവും ബഹ്‌റൈൻ കേരളീയ സമാജത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ലിജിൻ പൊയിൽ ന്റെ അധ്യക്ഷതയിൽ ഇ. വി. രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീദേവി ദേവ്ജി മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട്‌ പി. വി രാധാകൃഷ്ണപ്പിള്ള, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് […]
Read More

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം.ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള യാത്രികർ 60 പരീക്ഷണങ്ങളാണ് നടത്തുക. കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു. മൈക്രോ ആൽഗഗൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോ ബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികളുടെ ശേഷി വർധിപ്പിക്കാനുള്ള […]
Read More

സംസ്ഥാനത്ത് നിപ; സമ്പർക്ക പട്ടികയിൽ 425 പേർ

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക […]
Read More

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മടപ്പള്ളി സ്കൂൾ അലുംമ്നി ഫോറം (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മെഡിക്കൽ സെന്റർ & ഹോസ്പിറ്റലുമായി (മനാമ) സഹകരിച്ച് ഫ്രീ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റി എഴുപതിൽ പരം പേർ പങ്കെടുത്തു. കൺവീനർ സജിത്ത് വെള്ളികുളങ്ങര അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി അരുൺ […]
Read More

വോയിസ് ഓഫ് ബഹ്‌റൈൻ തെർമൽ ബോട്ടിൽ വിതരണം ചെയ്തു

ബഹ്‌റൈനിലെ ചാരിറ്റി സംഘടനയായ വോയ്സ് ഓഫ് ബഹ്‌റൈൻ ഷെല്ലാക്കിലെ ഒരു കമ്പനിയിലെ 125 ഓളം വരുന്ന തൊഴിലാളികൾക്ക് തെർമ്മൽ ബോട്ടിൽ വിതരണം ചെയ്തു. വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്ന അവർക്ക്, ജോലിസ്ഥലത്ത് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനം ലഭ്യമല്ലായിരുന്നു. അത് അറിഞ്ഞ സംഘടന അവർക്ക് തെർമൽ വാട്ടർ ബോട്ടിൽ നൽകാൻ തീരുമാനിച്ചു. അതുപ്രകാരം നല്ലവരായ മെമ്പർമാരുടെ സഹായസഹകരണത്തോടെ എല്ലാ തൊഴിലാളികൾക്കും ജൂലൈ നാലാം തീയതി വെള്ളിയാഴ്ച തെർമൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്യാൻ സാധിച്ചു. […]
Read More