Business & Strategy

ഗായത്രി വീണയുടെ ശ്രുതിരാഗലയത്തിൽ ഇന്തോ- ബഹ്റൈൻ ഫെസ്റ്റിന് സമാപനം

ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നു വന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് & മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ ജനാവലിയുടെ മുന്നിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി വീണവാദനത്തോടെയുമാണ് സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണത്. ഇന്ത്യയുടെ ബഹ്റൈനിലെ സാംസ്കാരിക മുഖമാണ് ബഹ്റൈൻ കേരളീയ സമാജം എന്നും ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന സാസ്കാരിക വിനിമയത്തിൻ്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും ബഹ്റൈൻ്റെ 50-ാം […]
Read More

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുതിർന്ന പ്രവാസികളെയും നേഴ്സുമാരെയും ആദരിച്ചു

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നേഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും, നേഴ്സുമാരേയും ആദരിച്ചു.അസോസിയേഷൻ പ്രസിഡൻറ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായ അൽ ഹിലാൽ സ്പെഷ്യലിറ്റി മെഡിക്കൽ സെൻറർ അതില്യ, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് MBBS ആശംസകൾ […]
Read More

“ഹനാൻ ഷാ ആദ്യമായി ബഹ്‌റൈനിൽ” ഐ വൈ സി സി ബഹ്‌റൈൻ -“യൂത്ത് ഫെസ്റ്റ് 2025” ജൂൺ 27 ന്

ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ യുവജന കൂട്ടായ്മ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ (ഐ വൈ സി സി -ബഹ്‌റൈൻ) പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 2013 മാർച്ച്‌ 15 ന് രൂപം കൊണ്ട സംഘടന ഗൾഫ് മേഖലയിലും, നാട്ടിലും ജീവ കാരുണ്യ, ആതുര, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാണ്. ജൂൺ 27 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള യുവ […]
Read More

എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി

എഫ് സി സി റിഫാ ക്രിക്കറ്റ് ടീം പന്ത്രണ്ടാം വാർഷികവും പുതിയ ജേഴ്സി പ്രകാശനവും. സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റോറന്റിൽ വെച്ച് നടത്തി . ജേഴ്സി സ്പോൺസർമാരായ അൽ ഇബ്രാ കോൺട്രാക്റ്റിംഗ് , ടവർ ഷേഡ് ഇന്റീരിയർ , യൂറോ ബേക്സ് പ്രധിനിധികൾ ടീം മാനേജർ ഷാജു ക്യാപ്റ്റൻ മുസമ്മിൽ എന്നിവർക്ക് ജേഴ്സി നൽകി ഉൽഘാടനം നിർവഹിച്ചു.ടീം മാനേജർ ഷാജു അധ്യക്ഷനും ,അനസ് അവതാരകനുമായിരുന്ന പരിപാടിയിൽ അംഗങ്ങളായ രാജു റാഷിദ് അംബ്സ് റാഷി കേക്ക് എന്നിവർ ആശംസകൾ […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, രക്ഷാധികാരികൾ ചെമ്പൻ ജലാൽ, മോനി ഒടിക്കണ്ടത്തിൽ, എംസി പവിത്രൻ വൈസ് പ്രസിഡന്റുമാർ സത്യൻ കാവിൽ, ബിബിൻ മാടത്തേത്, ജോയിന്റെ സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റെ ട്രഷറർ വിനോദ് അരുർ,എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി Dr. അഞ്ജന […]
Read More

അർജന്റീന ടീം വരുന്നതിന് തടസ്സമില്ല; മന്ത്രി വി.അബ്ദുറഹിമാന്‍

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍.“സ്പോൺസർമാരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, പരിപാടിയിൽ മറ്റെന്തെങ്കിലും തടസങ്ങളില്ല. അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ എടുത്തിരിക്കുന്ന തീരുമാനങ്ങൾ പ്രകാരം, തയ്യാറാക്കിയ സമയത്തിന് അനുസരിച്ച് തന്നെ ടീം എത്തും. മെസിയുടെ വരവിന് മറ്റു പൊളിറ്റിക്സ് ഇല്ല, ഫുട്ബോൾ എന്ന ഒറ്റ പൊളിറ്റിക്സ് മാത്രമേ ഉള്ളൂ. വിഷയത്തിൽ വ്യക്തത നൽകുന്നതിനായി അടുത്താഴ്ച വിശദമായ […]
Read More

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും ആൻഡമാൻ കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ കാലവർഷം എത്തും മുമ്പ് കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.
Read More

ഒമാനിൽ റസ്റ്ററന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു;കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളാണ് മരിച്ചത്

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിലായിരുന്നു അപകടം നടന്നത്. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ , ഭാര്യ കെ. സജിത എന്നിവരാണ് മരിച്ചത്. ഉടൻതന്നെ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. പാചകവാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന റസ്റ്ററൻറ്റിന് മുകളിലായിരുന്നു മരിച്ച പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തെ […]
Read More

മരിച്ചെന്ന് വ്യാജവാര്‍ത്തയുണ്ടാക്കി തമിഴ്നാട്ടിലേക്ക് മുങ്ങിയ കോട്ടയം സ്വദേശി ഒടുവില്‍ പോലീസ് പിടിയില്‍

സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപ തട്ടിയെടുത്ത് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി പത്രങ്ങളില്‍ മരണപ്പെട്ടു എന്ന് പരസ്യം നല്‍കുകയായിരുന്നു.മരണപ്പെട്ടെന്ന് സ്വയം വാര്‍ത്ത കൊടുത്തു തട്ടിപ്പ് നടത്തിയ പ്രതിയെയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരനല്ലൂര്‍ സ്വദേശിയായ സജീവ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ചാണ് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ സജീവ് എന്ന സുബി വാങ്ങിയത്. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് […]
Read More

കെ.പി.എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ മലയാള പ്രസംഗ പരിശീലനത്തിനായി കെ . പി . എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു. കെ . പി . എ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉത്‌ഘാടനം ചെയ്ത ചടങ്ങ്; സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു . വ്യക്തിത്വ വികാസത്തിനും, ദൈനം ദിന ജീവിതത്തിൽ സഹൃദയരെയും സദസ്സിനെയും സമർത്ഥമായി അഭിമുഖീകരിക്കാൻ ഉതകുന്ന രീതിയിൽ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മലയാള പ്രസംഗ […]
Read More