Business & Strategy

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ പൂർണ തോത് കൈവരിക്കും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും.യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്കുമുള്ള സർവീസുകളും വേഗത്തിൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
Read More

ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

ഇറാനും ഇസ്രായേലും തമ്മിലുള്ള സമഗ്രമായ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു, യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിനുമുള്ള തീരുമാനമാണിതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും.സംഘർഷം ലഘൂകരിക്കുന്നതിനുള്ള ബഹ്‌റൈന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
Read More

ആശങ്കൾ ഒഴിയുന്നു : രാജ്യം തികച്ചും സാധാരണ നിലയിലേക്ക് എത്തിയതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

പശ്ചിമേഷ്യയിൽ സംഘർഷം അവസാനി ച്ചതോടെ ബഹ്‌റൈനിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് . രാജ്യത്തെ റോഡുകൾ, ഷോപ്പിംഗ് മാളുകൾ, പൊതു സൗകര്യങ്ങൾ എന്നിവയുടെ ഉപയോഗം സാധാരണ നിലയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . രാജ്യത്തെയും ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളിൽ ജനങ്ങൾ സഹകരിച്ചതിൽ നന്ദി അറിയിക്കുന്നു എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Read More

സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു.യോഗ ദിനത്തോടനുബന്ധിച്ച് ദുബായിൽ നടന്ന യോഗ ക്ലാസ് സാന്ത്വനം ചെയർമാൻ അജിത് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗാചരണത്തിൽ സാന്ത്വനം മാനേജിങ് കമ്മറ്റി അംഗങ്ങൾ സാന്ത്വനം കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
Read More

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ എന്നും പ്രചോദനം നൽകുന്നത് ;പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനാരായണ ഗുരുവിന്റെ ആശയമായാ സബ് കാ സാഥ്, സബ്കാ വികാസ് എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശ്രീ നാരായണഗുരു 100 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.“മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി പ്രവർത്തിക്കുന്ന മഹാനാണ് നരേന്ദ്ര മോദി. നിരവധി പ്രധാനമന്ത്രിമാർ ഭാരതത്തിൽ ഭരണം നടത്തിയിട്ടുണ്ട്, എന്നാൽ ഇന്ത്യ ഇതുവരെ ഇങ്ങനെ […]
Read More

KNBA ,അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമായി നിൽക്കുന്ന കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (KNBA)ആഭിമുഖ്യത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 27/06/2025 വെള്ളിയാഴ്ച 7.30 മുതൽ ഉച്ചക്ക് 2 മണി വരെ റാഫ്‌കോ കമ്പനിയുടെ സിത്ര ലേബർ ക്യാമ്പിൽ വെച്ച് തൊഴിലാളികൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ knba ചെയർമാൻ രഞ്ജിത്ത് കുരുവിള, knba രക്ഷധികാരി മോബി കുരിയക്കോസ്,knba പ്രസിഡന്റ് അനിൽ P G,knba സെക്രട്ടറി ഷിജോ തോമസ്,knba ട്രഷറി ഡെൽഫിൻ കൂടാതെ KNBA മെമ്പേഴ്സും […]
Read More

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം എസ് യു ടി ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിന് ഹൃദയാഘാതം ഉണ്ടായത്.
Read More

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി; പ്രവാസി വെൽഫെയർ

കേരളീയ സാഹോദര്യത്തിന്റെ അടയാളങ്ങളായ വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് വിലയിരുത്തി.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ആസൂത്രിതമായി നടത്തിയ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് […]
Read More

ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി, അധികവും വിദ്യാര്‍ഥികള്‍

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 24, 2025) പുലര്‍ച്ചെ 3.30 ന് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തില്‍ 14 മലയാളികള്‍. യാത്ര സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഫ് ലിഹ പടുവന്‍പാടന്‍, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി ഫാത്തിമ ഫിദ ഷെറിന്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ആയിഷ ഫെബിന്‍ മച്ചിന്‍ ചേരിതുമ്പില്‍, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി […]
Read More

ലണ്ടൻ – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി

ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായി. മുംബൈയിൽ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്നം നേരിട്ടവർക്ക് ചികിത്സ നൽകി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read More