Business & Strategy

മത നിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽ നിന്ന് പൂർണ്ണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം നടക്കുന്ന കാലഘട്ടം – പി ഹരീന്ദ്രനാഥ്

മതനിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽ നിന്നും പൂർണ്ണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം ശക്തമായി നടക്കുന്ന കാലത്ത് നമ്മൾ എല്ലാവരും ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാന പ്രവർത്തനം നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളെയും നവോത്ഥന മൂല്യങ്ങളെയും നമ്മുടെ സംസ്കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും ബഹുസ്വരതയെയും പുനരാനയിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ട പ്രവർത്തനം എന്ന് പ്രിയദർശിനി പബ്ലിക്കേഷന്റെയും, ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ പ്രമുഖ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അഭിപ്രായപെട്ടു. ചരിത്രം പണ്ട് കാലങ്ങളിൽ കോളേജുകളിലും, സ്കൂളുകളിലും ആണ് പഠിച്ചിരുന്നത് […]
Read More

ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു

ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു . വെടിനിർത്തൽ സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം […]
Read More

യു ഡി എഫ് ന്റെ വിജയം താൽക്കാലികം :ബഹ്‌റൈൻ നവകേരള

ജാതിമത വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമാണ് യു ഡി എഫ് ന്റേത്. ബി ജെ പി വോട്ടുകൾ ചോർന്നതും അനുകൂലമായി. കാലാകാലങ്ങളിൽ കോൺഗ്രസ്സ് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയം നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിൻ്റെ മതേതര മനസ്സുകളെ മുറിവേല്പ്പിച്ച് നേടുന്ന വിജയം താത്ക്കാലികം മാത്രമാണ് . ആത്യന്തികമായി കോൺഗ്രസ്സിനു കനത്ത രാഷ്ട്രീയ നഷ്ടം സംഭവിക്കും. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ജനോപകാര നയങ്ങളുടെ വികസന നേട്ടം ഈ കൂട്ടുകെട്ടിന്റെ ഫലമായി ജനമനസ്സിൽ എത്താതെ പോയതും ഇടതുപക്ഷത്തിന്റെ തോൽവിക്ക് ആക്കം […]
Read More

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും ആശുപത്രിയില്‍ എത്തിച്ചിരുന്നു.
Read More

നാളെ (24 -06 -2025 ) മുതൽ ബഹ്റൈനിലെ സർക്കാർ ഏജൻസികളും , മന്ത്രാലയങ്ങളും സാധാരണ പ്രവർത്തി സമയത്തിലേക്ക്,

ബഹ്റൈനിലെ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും നാളെ, ജൂൺ 24 ചൊവ്വാഴ്ച, മുതൽ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മാറുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞദിവസം 70 ശതമാനം സർക്കാർ, മന്ത്രാലയ ജീവക്കാരോട് വർക്ക്‌ അറ്റ് ഹോം ചെയ്യാൻ നിർദേശിച്ചിരുന്നു.
Read More

ഇറാൻ – ഇസ്രായേൽ സംഘർഷം: സുരക്ഷ മുൻകരുതലുകൾ വർദ്ധിപ്പിച്ച് ബഹ്റൈൻ

പശ്ചിമേഷ്യയില്‍ സംഘർഷങ്ങൾ തുടരുന്നതിനാൽ സൂക്ഷ്മ നിരീക്ഷണവും,സുരക്ഷ മുൻകരുതലുകളും വർദ്ധിപ്പിച്ച് ബഹ്‌റൈൻ .ബഹ്റൈനില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നേവല്‍ ബേസിലടക്കം ആക്രമണം നടത്തുമെന്നും ഹോർമുസ് കടലിടുക്ക് അടക്കുമെന്നും വാർത്തകൾ പരന്നതോടെ‍ ബഹ്റൈനിലടക്കം കനത്ത സുരക്ഷയാണൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക വർധിച്ചത്.മേഖലയിലെ സംഭവവികാസങ്ങള്‍ ബഹ്‌റൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. സംഘർഷാവസ്ഥയും സൈനിക നടപടികളും നിർത്തലാക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാല‍യം അറിയിച്ചു.നിലവിലെ പ്രതിസന്ധി നയതന്ത്രപരവും സമാധാനപരവുമായ […]
Read More

ഐ സി ആർ എഫ് ബഹ്‌റൈൻ : തർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025′ ന് തുടക്കമായി

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ബഹ്‌റൈൻ്റെ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ ‘തർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025’ ന് തുടക്കമായി . ജൂൺ 15 മുതൽ ആരംഭിക്കുന്ന മൂന്ന് മാസത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ ‘തർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025’ ന് തുടക്കം കുറിച്ചു. ബഹ്റൈനിലെ വേനൽക്കാലമായ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, […]
Read More

നിലമ്പൂർ യുഡിഎഫ് വിജയം മലപ്പുറത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി:ഓഐസിസി മലപ്പുറം ജില്ലാ കമ്മിററി

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നുന്ന വിജയം മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. വർഗീയ ചേരിതിരിവ് നടത്തി തെരെഞ്ഞെടുപ്പ് ജയിക്കാൻ ഇടത്പക്ഷം നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ് അയിലക്കാട്,ജന സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Read More

ലക്ഷ്യം – 2025′ -വോയ്‌സ് ഓഫ് ആലപ്പി വെബിനാർ ജൂൺ 27 ന്.

കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് ‘ലക്ഷ്യം – 2025’ എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി വെബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച്ച രാവിലെ ബഹ്‌റൈൻ സമയം രാവിലെ 10.30 ന് ആണ് കരിയർ ഗൈഡൻസ് വെബിനാർ. 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാം.പ്രമുഖ കരിയർ ഗൈഡൻസ് കൗൺസിലർമാരായ രാജേഷ് V R (കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & […]
Read More

ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ വെളിപ്പെടുത്തിയ ആർ എസ് എസ് – സിപിഎം ബാന്ധവമടക്കം ജനങ്ങൾക്ക് മനസിലായി. ഭരണ വിരുദ്ധ വികാരം പൂർണമായും വെളിപ്പെട്ട സാഹചര്യത്തിൽ കൂടെ യു.ഡി.എഫ് സംവിധാനത്തിന്റെ ചിട്ടയായ പ്രവർത്തങ്ങൾക്ക് ജനം നൽകിയ അംഗീകാരം കൂടിയാണ് ഈ വിജയം.പിണറായി വിജയൻ സർക്കാർ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ടാണ് നാളിത് വരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി […]
Read More