ബഹ്റൈൻ കേരളീയ സമാജം വായനാദിനം ആഘോഷിച്ചു
ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക ലോകത്തിൻ്റെ മുഖച്ഛായ മാറ്റിയതെന്നും സെമിനാറിൽ പ്രബന്ധ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ പറഞ്ഞു.ഇത്തരം ആഘോഷ പരിപാടികൾ മലയാളികളെ വായനയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയയുടെ സ്വാധീനം […]









