Business & Strategy

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടക്ക് തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു. കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം.ഗോഡൗണിൽ നിന്ന് തീ പടരുകയായിരുന്നു. കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഒരു മണിക്കൂറിലേറെയായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. […]
Read More

ഐ.സി.എഫ്. ഉംറ സർവ്വീസ് സൗഹൃദ സംഗമം ശ്രദ്ധേയമായി

ഐ.സി.എഫ് ഉംറ സർവ്വീസിന് കീഴിൽ ഉംറ കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയ സംഘാംഗങ്ങൾ ഒത്തുചേർന്ന സൗഹ്യദ സംഗമം ശ്രദ്ധേയമായി. മുപ്പത് വർഷം മുമ്പ് തുടക്കം കുറിച്ച ഐ.സി.എഫ്. ഉംറ സേവന വിഭാഗത്തിന് കീഴിൽ കഴിഞ്ഞവർഷം 1500 പേരാണ് ഉംറ നിർവ്വഹിച്ചത്.ഉമ്മുൽ ഹസം ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി യുടെ അദ്ധ്യക്ഷതയിൽ ഇന്റർനാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് എം. സി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മർസൂഖ്.സഅദി പാപ്പിനിശ്ശേരി, റഫീഖ് ലത്വീഫി വരവൂർ, […]
Read More

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുത്ത്‌ ആയിരങ്ങൾ

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി സ്ഥാനമേറ്റ് ലിയോ പതിനാലാമൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന സ്ഥാനാരോഹരണ ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ.ചടങ്ങിൽ ലോകനേതാക്കൾ പങ്കെടുത്തു. സ്നേഹത്തിനും ഐക്യത്തിനുമാണ് പ്രധാനമെന്ന് ചുമതലയേറ്റെടുത്ത ശേഷം ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.വിശുദ്ധ പത്രോസിൻറെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുചേർന്ന വിശ്വാസികളെ ആശിർവദിച്ചു. കുർബാനമധ്യേ വലിയ ഇടയൻറെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻറെ […]
Read More

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ;വിദ്യാർഥികൾ ചികിത്സതേടി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 83 കുട്ടികൾ ചികിത്സ തേടി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ആരുടെയും നില ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു.
Read More

ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ തുടങ്ങി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു.കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. സെന്‍റ് പീറ്റേഴ്സ് […]
Read More

ഗായത്രി വീണയുടെ ശ്രുതിരാഗലയത്തിൽ ഇന്തോ- ബഹ്റൈൻ ഫെസ്റ്റിന് സമാപനം

ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നു വന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് & മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ ജനാവലിയുടെ മുന്നിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി വീണവാദനത്തോടെയുമാണ് സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണത്. ഇന്ത്യയുടെ ബഹ്റൈനിലെ സാംസ്കാരിക മുഖമാണ് ബഹ്റൈൻ കേരളീയ സമാജം എന്നും ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന സാസ്കാരിക വിനിമയത്തിൻ്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും ബഹ്റൈൻ്റെ 50-ാം […]
Read More

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുതിർന്ന പ്രവാസികളെയും നേഴ്സുമാരെയും ആദരിച്ചു

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നേഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും, നേഴ്സുമാരേയും ആദരിച്ചു.അസോസിയേഷൻ പ്രസിഡൻറ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായ അൽ ഹിലാൽ സ്പെഷ്യലിറ്റി മെഡിക്കൽ സെൻറർ അതില്യ, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് MBBS ആശംസകൾ […]
Read More

“ഹനാൻ ഷാ ആദ്യമായി ബഹ്‌റൈനിൽ” ഐ വൈ സി സി ബഹ്‌റൈൻ -“യൂത്ത് ഫെസ്റ്റ് 2025” ജൂൺ 27 ന്

ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ യുവജന കൂട്ടായ്മ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ (ഐ വൈ സി സി -ബഹ്‌റൈൻ) പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 2013 മാർച്ച്‌ 15 ന് രൂപം കൊണ്ട സംഘടന ഗൾഫ് മേഖലയിലും, നാട്ടിലും ജീവ കാരുണ്യ, ആതുര, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാണ്. ജൂൺ 27 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള യുവ […]
Read More

എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി

എഫ് സി സി റിഫാ ക്രിക്കറ്റ് ടീം പന്ത്രണ്ടാം വാർഷികവും പുതിയ ജേഴ്സി പ്രകാശനവും. സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റോറന്റിൽ വെച്ച് നടത്തി . ജേഴ്സി സ്പോൺസർമാരായ അൽ ഇബ്രാ കോൺട്രാക്റ്റിംഗ് , ടവർ ഷേഡ് ഇന്റീരിയർ , യൂറോ ബേക്സ് പ്രധിനിധികൾ ടീം മാനേജർ ഷാജു ക്യാപ്റ്റൻ മുസമ്മിൽ എന്നിവർക്ക് ജേഴ്സി നൽകി ഉൽഘാടനം നിർവഹിച്ചു.ടീം മാനേജർ ഷാജു അധ്യക്ഷനും ,അനസ് അവതാരകനുമായിരുന്ന പരിപാടിയിൽ അംഗങ്ങളായ രാജു റാഷിദ് അംബ്സ് റാഷി കേക്ക് എന്നിവർ ആശംസകൾ […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, രക്ഷാധികാരികൾ ചെമ്പൻ ജലാൽ, മോനി ഒടിക്കണ്ടത്തിൽ, എംസി പവിത്രൻ വൈസ് പ്രസിഡന്റുമാർ സത്യൻ കാവിൽ, ബിബിൻ മാടത്തേത്, ജോയിന്റെ സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റെ ട്രഷറർ വിനോദ് അരുർ,എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി Dr. അഞ്ജന […]
Read More