Business & Strategy

കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ലവ് ഷോറിന് സഹായധനം കൈമാറി

ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ലവ് ഷോർ എന്ന ആതുരാലയത്തിനു മാസാന്തം നൽകി വരുന്ന സഹായ ഫണ്ടിലെ എട്ടാമത്തെ ഗഡു 50000 രൂപ ഏപ്രിൽ 25-ന് മേപ്പാടി ലവ് ഷോർ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് രക്ഷാധികാരി മുനീർ സാഹിബിനു കൈമാറി,ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി വൈസ്‌ പ്രസിഡന്റുമാരായ ഹസീബ് ചീരാൽ,നിഷാദ് മേപ്പാടി,വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ മുത്തലിഫ് വെണ്ണിയോട്,മൊയ്‌ദുട്ടി കൊമ്പി എന്നിവരും മുഖ്യാതിഥിയായി അമ്പലവയൽ പഞ്ചായത്തു മെമ്പർ ആമിന കുട്ടി അവറുകളും,കമ്മിറ്റി ഭാരവാഹികളുടെ […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം വിവിധ പരിപാടികളോടെ മെയ്ദിന ആഘോഷം സംഘടിപ്പിച്ചു.പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് മെയ്ദിന സന്ദേശം നൽകുകയുണ്ടായി ഓരോ സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് പിന്നിൽ ഓരോ തൊഴിലാളികളുടെയും കഷ്ടപ്പാടുകളും വിയർപ്പും ഉണ്ടെന്നും ഏതു തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്നും തൊഴിലാളി മുതലാളി സൗഹൃദമാണ് തൊഴിൽ സ്ഥാപനങ്ങളെ വിജയത്തിലേക്ക് […]
Read More

പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഇന്ന് (മെയ് 2 വെള്ളിയാഴ്ച) നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു

പ്രമുഖ മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്സിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്താനിരുന്ന പ്രൊഫഷണൽ മീറ്റ് അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത അസൗകര്യം കാരണം മാറ്റിവെക്കുകയാണെന്ന് പി പി എഫ് ഭാരവാഹികൾ പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മെമ്പർമാർക്കും ഉണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും പുതുക്കിയ തീയ്യതി എത്രയും വേഗം തന്നെ പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More

സമസ്ത പൊതുപരീക്ഷ: ഐ സി എഫ് മദ്റസകൾക്ക് ഉജ്ജ്വല വിജയം

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഗൾഫ് സെക്ടർ 2025 ഏപ്രിൽ മാസത്തിൽ നടത്തിയ 5, 7, 10, 12 ക്ലാസ്സുകളിലേക്കുള്ള പൊതു പരീക്ഷയിൽ ഐസിഎഫ് നേതൃത്വം നൽകുന്ന ബഹ്‌‌റൈനിലെ വിവിധ ഭാഗങ്ങളിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്രസകൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി.A ++ ഗ്രേഡ് നദ ഷറഫ് -5th- ഇസ ടൗൺ, മിഹറ ഫാത്തിമ-5th റിഫ എന്നിവർ കരസ്ഥമാക്കി.A+ grade സിയാദി സെഹ് മിൻ -5th -ഉമ്മൽഹസം,, മുഹമ്മദ്‌ യാസീൻ -5th -ഉമ്മൽ ഹസം,ഹാഫിസ് റഹ് […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഉദ്ഘാടനവും, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു .കെ. പി. എ. കലാ സാംസ്കാരിക വിഭാഗം – സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച […]
Read More

പ്രവാസി വെൽഫെയർ മെയ്‌ഫെസ്റ്റ് മെയ് 1 വ്യാഴാഴ്ച

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.മെയ് 1 വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന പരിപാടികളാണ് പ്രവാസി വെൽഫെയർ ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിൽ പ്രവാസി ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവയർനെസ് ക്ലാസുകൾ, […]
Read More

ചൊല്ലരങ്ങിലെ കവിതകളുടെ വേറിട്ട വിരുന്നുമായി ബഹ്റൈൻ മലയാളി ഫോറം കാവ്യനാദം മെയ് രണ്ടിന്

ബഹ്റൈൻ മലയാളി ഫോറം സാഹിത്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഈ വരുന്ന വെള്ളിയാഴ്ച (മെയ് രണ്ടിന് ) കാവ്യനാദം അരങ്ങുണർത്തും കവിതകളുമായി പ്രിയപ്പെട്ടവർ അരങ്ങിലെത്തുന്നു. മലയാളത്തിലെ പ്രമുഖരുടെ കവിതകളും ഒപ്പം തങ്ങളുടെ സ്വന്തം കവിതകളുമായി കവികളും കലാകാരന്മാരും പങ്കെടുക്കുന്ന വേദിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ മലയാളിഫോറം സാഹിത്യവിഭാഗം സെക്രട്ടറി ആഷാ രാജീവ് അറിയിച്ചു. പരിപാടിയിൽ എഴുത്തുകാരൻ നാസർ മുതുകാട് അതിഥിയായി പങ്കെടുക്കും.ബഹ്റൈനിലെ എല്ലാസാഹിത്യപ്രേമികളെയും കവികളെയും മെയ് രണ്ടിനു നടക്കുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ദീപ ജയചന്ദ്രൻ, സജിത്ത് […]
Read More

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു.അഭിനവ് ബിന്ദ്ര, ജസ്പാല്‍ റാണ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, അഞ്ജലി ഭാഗവത്, ഗഗന്‍ നാരംഗ് തുടങ്ങിയ പ്രമുഖരായ ശിഷ്യന്‍മാരുടെ നിര തന്നെ സണ്ണി തോമസിനുണ്ട്. കോട്ടയം റൈഫിള്‍ ക്ലബില്‍ ചേര്‍ന്നതോടെ സണ്ണി തോമസിന്റെ പരിശീലനം ശാസ്ത്രീയമായി. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായപ്പോഴും തോക്കിനോടുള്ള […]
Read More

ബഹ്‌റൈൻ  കേരള സമാജത്തിൽ നോർക്ക റൂട്ട്സ്  വൈസ് ചെയർമാൻ  പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ്  സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്നു

മെയ്‌ 9.10 ദിവസങ്ങളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്ക റൂട്ട്സ്  വൈസ് ചെയർമാൻ  പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ്  സി ഇ ഒ. ശ്രീ അജിത് കൊളാശേരി എന്നിവർ പങ്കെടുത്ത് സംസാരിക്കുകയും, നോർക്കയുമായി ബന്ധപ്പെട്ട  വിവിധ പരാതികളും  സംശയങ്ങളും ദൂരീകരിക്കുന്നതും സംസ്ഥാന സർക്കാർ പ്രവാസികൾക്ക് വേണ്ടി  ആരംഭിച്ച വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുമെന്ന് കേരള സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന വിവിധ […]
Read More

PAPA സ്വപ്നഭവനം – സുവർണം 2025 മെഗാ മ്യൂസിക്കൽ ഇവന്റ് ആർട്ടിസ്റ്റുകളെ എയർപോർട്ടിൽ സ്വീകരിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ ബിഎംസി യുടെ സഹകരണത്തോടെ 2025 മെയ് 1 വ്യാഴ്ച വൈകിട്ട് 6 മണി മുതൽ 11മണി വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽവച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണ്ണം 2025 ൽ പങ്കെടുക്കുവാനായി ബഹറിനിൽ എത്തിച്ചേർന്ന രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീമിനെ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു. കൂടാതെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന കെ യു ജനീഷ് കുമാർ എംഎൽഎയും ഇന്ന് എത്തിച്ചേരും.പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട […]
Read More