മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠനോത്സവം ഇന്ന്.(മെയ് 23 വെള്ളി)
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠനോത്സവം ഇന്ന് നടക്കും.രാവിലെ 8.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പഠനോത്സവം. മലയാളം മിഷൻ സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന, ഡിപ്ലോമ കോഴ്സായ സൂര്യകാന്തി, ഹയർ ഡിപ്ളോമ കോഴ്സായ ആമ്പൽ എന്നിവയിൽ പഠനം പൂർത്തിയാക്കിയ മുന്നൂറോളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പഠനോത്സവത്തോടൊപ്പം സൂര്യകാന്തി ,ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന സമാന്തര പ്രവേശന പരീക്ഷയും നടക്കുമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു. സമാന്തര പ്രവേശന […]









