Business & Strategy

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാൾ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോൾ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ബഹു. ഫ്രാൻസിസ് ജോസഫ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന […]
Read More

ബഹ്‌റൈൻ നവകേരളയുടെ ടോക്ക് ഷോയും സംവാദവും ശ്രദ്ധേയമായി

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ‘സമകാലിക ഇന്ത്യയിലെ സാംസ്കാരിക അധിനിവേശങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ലിയയിലെ ഔറ സെൻ്ററിൽ നടന്ന ടോക് ഷോയും സംവാദവും ശ്രദ്ധേയമായ് മാറി-നരേന്ദ്ര ധാബോൽക്കറിൻ്റെയും ഗോവിന്ദ് പൻസാരെയുടെയും ഗൗരീലങ്കേഷിൻ്റെയുമൊക്കെ കൊലപാതകങ്ങളിൽ തുടങ്ങി എമ്പുരാൻ സിനിമാ വിവാദവും വഖഫ് ബിൽ വരെയുള്ള സാംസ്കാരിക അധിനിവേശങ്ങൾ ചർച്ച ചെയ്ത് സംഘടനാ പ്രതിനിധികൾ വ്യത്യസ്ഥമായ നിലപാടുകൾ വ്യക്തമാക്കി -ടോക് ഷോയും സംവാദവും രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്കെതിരെ ജനാധിപത്യ -മതേതര ബദലിന് ആഹ്വാനം ചെയ്തും മതനിരപേക്ഷ കക്ഷികളുടെ ഐക്യം […]
Read More

ഒ ഐ സി സി പത്തനംതിട്ടജില്ലാ കമ്മറ്റിയംഗം ബിനു ചാക്കോയ്ക്ക് യാത്രയപ്പ് നൽകി

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയും ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ആയ ബിനു ചാക്കോയ്ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യ്തു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം,ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ,ജനറൽ സെക്രട്ടറി മാരായ ജീസൺ ജോർജ് ,മനുമാത്യു,ദേശീയ വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത് […]
Read More

ജിസിസിയിൽ നിന്നുള്ള ആദ്യ അന്തോളജി സിനിമ ഷെൽട്ടർ’ നാളെ തിയേറ്ററുകളിൽ:ബി എം സി യുടെ ബാനറിൽ എടത്തോടി ഫിലിംസാണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.

ബഹ്‌റൈൻ ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ ബഹ്‌റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ഷെൽട്ടർ നാളെ (ഏപ്രിൽ 10 ന്) തിയറ്റുകളിൽ എത്തും.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.സഗയാ ബി എം സി ഹാളിൽ ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ സിനിമ റിലീസിന് തയ്യാറാണെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഏവരുടെയും പിന്തുണ […]
Read More

ബഹ്റൈൻ ഗ്രാൻഡ് പ്രീ:ഒരുക്കങ്ങൾ സജീവം

ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് ഫോർമുല 1 ന്റെ വിജയത്തിനായുള്ള സുരക്ഷാ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പരിശോധിക്കുന്നതിനായി പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) ഫീൽഡ് ടൂർ നടത്തി.സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുള്ള സന്നദ്ധതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ പദ്ധതികൾ പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് അവലോകനം ചെയ്തു. ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ ആഗോള പരിപാടിയുടെ വിജയത്തെ പിന്തുണയ്ക്കുന്നതിന് മികച്ച സുരക്ഷാ സേവനങ്ങൾ നൽകുന്നതിനുമുള്ള […]
Read More

കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാം: പൊതുലേലവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

കുറഞ്ഞ വിലയിൽ വിലകൂടിയ ഇലക്ട്രോണിക് വസ്തുക്കൾ , വസ്ത്രങ്ങൾ ആക്സസറീസ് എന്നിവ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് ബഹ്റൈൻ . രാജ്യത്ത് കളഞ്ഞു കിട്ടിയതും, ഉടമസ്ഥരെ കണ്ടെത്താനാവാത്തതുമായ സാധനങ്ങളാണ് പൊതുലേലത്തിൽ ബഹറിൻ ആഭ്യന്തരമന്ത്രാലയം വിൽക്കുക. റിഫയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖാൻ ബിൻ അഹമ്മദ് അൽ ഫാർസി ഇവന്റ്സ് ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ലേലം നടക്കുക.
Read More

ബഹ്റൈനില്‍നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം തിരിച്ചെത്തണം

ബഹ്റൈനില്‍ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രില്‍ 28നകം തിരിച്ചെത്തണമെന്ന് നീതി, ഇസ് ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു.സൗദിയില്‍ ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ ലൈസൻസുള്ള ഉംറ കമ്പനികളുടെ അവസാന യാത്ര ഏപ്രില്‍ 24നകമായിരിക്കണമെന്നും മന്ത്രാലയം അറി‍യിച്ചു.
Read More

ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി 2025 ഏപ്രിൽ 15 ന് ആരംഭിക്കും

ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി 2025 ന്റെ എട്ടാമത് പതിപ്പ് ഏപ്രിൽ 15 ചൊവ്വാഴ്ച ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിക്കും. രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രിൽ 15, 16 തീയതികളിൽ ഷെറാട്ടൺ ഹോട്ടലിൽ നടക്കും.ബഹ്‌റൈൻ രാജ്യത്തിന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം വിപുലമായി ആകർഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി.ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും സ്മാർട്ട് അർബൻ […]
Read More

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം;മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറയുന്നു.ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ […]
Read More

സമസ്തബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം

സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന് കീഴിലെ പതിനൊന്നായിരത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്ന്തിന്റെ ഭാഗമായി ബഹ്റൈനിലെ സമസ്ത മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു “നേരറിവ്നല്ലനാളേക്ക്” എന്ന ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത് ബഹ്‌റൈൻ റൈഞ്ചിലെ 10 മദ്റസകളിലും വർണ്ണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർത്ഥികളെ വരവേറ്റത് ബഹ്റൈനിലെ ഖാളി ശൈഖ് ഹമദ് സാമി ദോസരി സമസ്ത കേന്ദ്ര ആസ്ഥാനമന്ദിരത്തിൽ ബഹ്റൈൻതല പ്രവേശനോത്സവം ഉൽഘാടനം നിർവ്വഹിച്ചു സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ അധ്യക്ഷിതയിൽ ഹാഫിള്ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി. ജാമിഅഫാറൂഖിലെ […]
Read More