നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ :സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു
കെപിസിസിയുടെ നിയുക്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട അഡ്വ : സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. സംഘടന, പാർലിമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ കെ ശൈലജ ടീച്ചർ മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിച്ചു എം എൽ എ ആയതടക്കമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പുതു നിയോഗം നാടിനും, പാർട്ടിക്കും […]









