സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകള്‍. വെല്‍ക്കം ബാക്ക് ക്രൂ-9!!! ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു. ധീരതയുടേയും സ്ഥൈര്യത്തിന്റെയും പരീക്ഷണമായിരുന്നു നിങ്ങള്‍ നേരിട്ടത്. സ്ഥിരോത്സാഹത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് സുനിതയും ക്രൂ-9 സംഘവും ഒരിക്കല്‍ കൂടി തെളിയിച്ചു. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് മനുഷ്യർക്ക് എന്നെന്നും പ്രചോദനമാകും എന്നും അദ്ദേഹം അറിയിച്ചു.എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് […]









