Business & Strategy

പോലീസ് തലപ്പത്ത് അഴിച്ചുപണി;മനോജ് എബ്രഹാം വിജിലൻസ് മേധാവി, എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായും,മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായും നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, എഡിജിപി മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും, പി.പ്രകാശ് കോസ്റ്റൽ പൊലീസ് ഐ.ജി, എ.അക്ബർ ഇൻേറണൽ സെക്യൂരിറ്റി ഐ.ജിയായും നിയമിച്ചു.
Read More

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

ആഗോള കത്തോലിക്കാ സഭയുടെ പരമാധക്ഷ്യനായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു .മാർപ്പാപ്പയുടെ കർത്തവ്യങ്ങളിൽ വിജയം ആശംസിക്കുകയും, മതേതരത്വവും സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുന്നതിലും,സാഹോദര്യവും സഹവർത്തിത്വം വളർത്തുന്നതിലും വത്തിക്കാന്റെ പങ്കിനെ ഹമദ് രാജാവ് പ്രശംസിക്കുകയും ചെയ്തു.സ്നേഹം, ഐക്യം, സമാധാനം, ആഗോള […]
Read More

ചേലക്കാട് ഉസ്താദ് വാഫി കോളേജ് പ്രചരണ സംഗമം ഇന്ന്

പെൺ കുട്ടികൾക്ക് വഫിയ്യ സമന്വയ വിദ്യാഭ്യാസം നൽകുന്ന വടകര താലൂക്കിലുള്ള ഏക വനിതാ കോളേജായ പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് പ്രചരണ സംഗമം ഇന്ന് മനാമ കെഎംസിസി ഹാളിൽ നടക്കും.സംഗമത്തിൽ സ്ഥാപന സാരഥികളായ സി ഐ സി ജന:സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കെ മുഹമ്മദ് സാലിഹ് (വൈ:പ്രസിഡന്റ് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) മുഹമ്മദ് മാടോത്ത് (ജന:സെക്രട്ടറി വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) അബ്ദുൽ മജീദ് വാഫി (പ്രിൻസിപ്പല്‍ വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) എന്നിവർക്ക് സ്വീകരണം നൽകും.സയ്യിദ് സ്വാദിഖ് […]
Read More

നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി എന്നിവർക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി എന്നിവർക്ക് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്; ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡും പഴങ്ങളും വിതരണം ചെയ്തു

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി സിത്ര, റിഫാ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡും, പഴങ്ങളും വിതരണം ചെയ്തു. ശക്തമായ ചൂട് അനുഭവപ്പെടുന്ന അടുത്ത മൂന്നു മാസക്കാലം വിവിധ ലേബർ ക്യാമ്പുകളിൽ ഗോ കാർഡുകൾ വിതരണം ചെയ്യുമെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭാരവാഹികൾ അറിയിച്ചു.
Read More

നിയുക്ത കെപിസിസി പ്രസിഡന്റ്‌ അഡ്വ :സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു

കെപിസിസിയുടെ നിയുക്ത പ്രസിഡന്റ്‌ ആയി നിയോഗിക്കപ്പെട്ട അഡ്വ : സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. സംഘടന, പാർലിമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ്‌, യുഡിഎഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ കെ ശൈലജ ടീച്ചർ മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിച്ചു എം എൽ എ ആയതടക്കമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പുതു നിയോഗം നാടിനും, പാർട്ടിക്കും […]
Read More

ബി.എം.കെ. ഈദ്-വിഷു സംഗമം:ദുർഗ വിശ്വനാഥിന്റെ സംഗീത വിരുന്നിന് ആസ്വാദകർ ഒഴുകിയെത്തി.

ബഹ്‌റൈൻ മലയാളി കുടുംബം (ബി.എം.കെ) ഓറ ആർട്സിന്റെ ബാനറിൽ “നിലാ 2025” എന്ന പേരിൽ സംഘടിപ്പിച്ച സംഗീത നിശ അസ്വാദകർക്ക് കലാവിരുന്നായി മാറി.ഇന്ത്യൻ ക്ലബ്ബിൽ ഈദ് – വിഷു ആഘോഷത്തിൻ്റെ ഭാഗമായി മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അരങ്ങേറിയ കലാപരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ദുർഗ വിശ്വനാഥ് അവതരിപ്പിച്ച സംഗീത സന്ധ്യയാണ് ഏറ്റവും ആകർഷകമായത്. ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരന്മാരുടെ പരിപാടികളും “സഹൃദയ പയ്യന്നൂർ നാടൻ പാട്ട് കലാ സംഘം” അവതരിപ്പിച്ച നാടൻ പാട്ടുകളും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി രാജേഷ് […]
Read More

കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം

ഇരുപത്തിഎട്ട് വർഷക്കാലമായി ബഹ്‌റൈനിലെ ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ കുടുംബ സൗഹൃദ വേദിയുടെ 2025- 27 കാലയളവിലേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ, രക്ഷാധികാരി അജിത്ത് കണ്ണൂർ, വൈസ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റ് ട്രെഷറർ സജി ജേക്കബ്, മീഡിയ& എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ സയിദ് ഹനീഫ്,മെമ്പർഷിപ്പ് സെക്രട്ടറി അജിത്ത് ഷാൻ, മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്,സ്പോർട്സ് വിംഗ് […]
Read More

പപ്പാ സ്വപ്നഭവനം ’ കല്ലിടൽ കർമ്മം നടന്നു; കോന്നിയിൽ പുതിയ ഭവനത്തിന് തുടക്കം

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറൈൻ ആദ്യഘട്ടത്തിലേക്ക് മുന്നേറി.പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറൈൻ (പാപ്പാ) മുൻ‌നിർത്തുന്ന വലിയ സാമൂഹ്യപ്രവർത്തനമായ ‘പപ്പാ സ്വപ്നഭവന’ത്തിന് ഔദ്യോഗിക തുടക്കമായ കല്ലിടൽ കർമ്മം ഇന്ന് രാവിലെ നടന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.അസോസിയേഷനെ പ്രതിനിധീകരിച്ച് രക്ഷാധികാരി സക്കറിയ സാമുവൽ, കേരള കോർഡിനേറ്ററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷീലു റേച്ചൽ എന്നിവർ കർമ്മത്തിൽ പങ്കെടുത്തു.പ്രവാസി സഹോദരിയുടെ ഭവന സഫലീകരണത്തിനായി സഹകരിക്കുന്ന എല്ലാവരോടും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് […]
Read More

പത്തനംതിട്ട തിരുവല്ല സ്വദേശി ബിനു ദിവാകരൻ ബഹ്‌റൈനിൽ നിര്യാതനായി

തിരുവല്ല,പരുമല വാലേത്തു ബിനു ദിവാകരൻ(46) ബഹ്‌റൈനിൽ ഇന്ന് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. മോഡേൺ മെക്കാനിക്കൽ ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
Read More