Business & Strategy

ഷാഫി പറമ്പിൽ എം പി പങ്കെടുക്കുന്ന ഹൃദ്യം 2025 ഫെബ്രുവരി 22 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

ബഹ്റൈൻ യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും,ആർ എം പി ഐ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം2025@ഷാഫി പറമ്പിൽ എന്ന പോഗ്രാം സംഘടിപ്പിക്കുന്നു.ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഫെബ്രുവരി 22 ന് നടക്കുന്ന പ്രോഗ്രാമിന് വടകര എം പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് നേതാവും, മുൻ കുറ്റ്യാടി എം എൽ എ യുമായ പാറക്കൽ അബ്ദുള്ള, ആർ എം പി ഐ സംസ്ഥാന സെക്രട്ടറി കെ വേണു, മറ്റ് മുതിർന്ന ഐക്യ ജനാധിപത്യ മുന്നണി നേതാക്കളും പങ്കെടുക്കും.ഹൃദ്യം […]
Read More

പ്രവാസി ക്ഷേമം അവഗണിക്കപ്പെട്ട ബജറ്റ്;പ്രവാസി വെൽഫെയർ

കേരള സർക്കാരിന്റെ 2025-26 സാമ്പത്തിക ബജറ്റ് അവതരണത്തിൽ പ്രവാസി മലയാളികളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിക്കപ്പെടാതെ പോയതിൽ പ്രവാസി വെൽഫെയർ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി.സംസ്ഥാനത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 21% സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന് വേണ്ടി വെറും 5 കോടി രൂപ മാത്രം വകയിരുത്തിയത് നിരാശജനകമാണ്.പ്രഖ്യാപിച്ചിരിക്കുന്ന കേരള ടൂർ പ്രോഗ്രാമുകൾ, വീട് വാങ്ങൽ, വാടക പദ്ധതികൾ, മുതിർന്ന പൗരന്മാർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് വ്യക്തവും പ്രായോഗികവുമായ രൂപരേഖകൾ അവതരിപ്പിച്ചിട്ടില്ല. മാറിവരുന്ന പുതിയ ലോക സാഹചര്യത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് […]
Read More

അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ്: ബഹ്റൈൻ പ്രതിഭ.

കേന്ദ്രം തിരസ്ക്കരിച്ച കേരള സംസ്ഥാനത്തിലെ ജനങ്ങളെ സർവ്വ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിൻ്റെ ലക്ഷ്യബോധം പേറുന്ന, സമ്പൂർണ്ണ ബഡ്ജറ്റ് ആണ് 2025-26 വർഷക്കാലത്തെക്കായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ അഭിപ്രായപ്പെട്ടു.തനത് നികുതി വരുമാനം വർദ്ധിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ് ആണിത്.1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ […]
Read More

സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ്, പ്രവാസികൾക്ക് നിരാശാജനകം. ഐ.വൈ.സി.സി ബഹ്‌റൈൻ

സംസ്ഥാന ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളോ ഒന്നും തന്നെ ബജറ്റിൽ ഇല്ല. നോർക്ക മുഖേനയോ, മറ്റോ പ്രവാസികൾക്ക് ഗുണകരമാവുന്ന നിലയിലുള്ള ഒരു പദ്ധതിയോ, ക്ഷേമപരമായ കാര്യങ്ങളോ പ്രഖ്യാപിച്ചില്ല. എന്നാൽ പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ 5 കോടി രൂപ മുടക്കിൽ സ്ഥാപിക്കുമെന്ന ബജറ്റ്‌ നിർദ്ദേശം പ്രഹസനം മാത്രമാണ്. ഇതുകൊണ്ട് എന്ത് ഗുണമാണ് […]
Read More

യുഎസ് എയിഡ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ട്രംപ്; 300 പേരെ മാത്രം നിലനിര്‍ത്തും

യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (US AID) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 9700ല്‍പരം ജീവനക്കാരെ പിരിച്ചുവിട്ട് അവരുടെ സ്ഥാനത്ത് വെറും 300 ജീവനക്കാരെ മാത്രം നിലനിര്‍ത്താനാണ് ട്രംപിന്റെ പദ്ധതിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി ദുരന്തങ്ങളേയും കടുത്ത പട്ടിണിയേയും കടുത്ത ജനാധിപത്യ ധ്വംസനങ്ങളേയും നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സിയാണ് യുഎസ് എയ്ഡ്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പാതിയും […]
Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരിക്ക് ദാരുണാന്ത്യം;രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്ത് മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം.കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരും അറിഞ്ഞില്ല.കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്. ഉച്ചക്ക് 12.20 ഓടെ അപകടം ഉണ്ടായി. എയർപ്പോർട്ട് ഡൊമസ്റ്റിക്ക് ടെർമിനലിന് സമീപം ഉള്ള അന്നസാറ കഫേയുടെ സമീപം മൂടാതെ കിടന്ന ഉദ്ദേശം 2.5 വിസ്തീർണവും 4.5അടി താഴ്ചയുമുള്ള മലിന ജലം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.
Read More

ബഹ്റൈൻ പ്രതിഭ സാഹിത്യവേദി;എംടി വാസുദേവൻ നായർ അനുസ്മരണം ഇന്ന്

ബഹ്റൈൻ പ്രതിഭ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഫെബ്രുവരി 07 വെള്ളിയാഴ്ച) വൈകുനേരം 7 മണിക്ക് പ്രതിഭ സെന്ററിൽ വെച്ച് എംടി വാസുദേവൻ നായർ അനുസ്മരണം നടത്തപ്പെടുന്നു . അനീഷ് നിർമ്മലൻ അനുസ്മരണ പ്രഭാഷണം നടത്തും.അതോടൊപ്പം പ്രതിഭാ അംഗവും എഴുത്തുകാരനുമായ യഹിയയുടെ കാടായിരുന്നു നമ്മുടെ വീട് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും പുസ്തക പരിചയവും നടത്തപെടുന്നു.പരുപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ വർത്തകുറുപ്പിൽ പറഞ്ഞു
Read More

തന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് സിഎസ്ആർ ഫണ്ട്‌ തന്നെയെന്ന് അനന്തു കൃഷ്‌ണൻ; കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്

തന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് സിഎസ്ആർ ഫണ്ട്‌ തന്നെയെന്ന് അനന്തു കൃഷ്ണൻ അവകാശപ്പെടുന്ന കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്. നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്‌ണന്റെ ബാങ്ക് സ്റ്റേറ്റ്മെമെന്റുകളിൽ ഇല്ല. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘം നൽകിയ പരാതിയിലാണ് കേസ്. പറവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണന് ഒപ്പം ഒരു ഡോക്ടറും പ്രതിയാണ്. ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയാണ് പ്രതി ചേർത്തത്. 42 പരാതികളിലാണ് പറവൂരിൽ കേസെടുത്തത്.തട്ടിപ്പ് അല്ലെന്നും […]
Read More

അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി ആറ് ശതമാനമാകും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫസിലിറ്റി നിരക്ക് 6.5 ശതമാനമായിരിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ നിര്‍ണായക പ്രഖ്യാപനമാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ഇഎംഎ അടവുകളില്‍ […]
Read More

സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചുള്ള ബജറ്റല്ലെന്നും, പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണ് ’: വി.ഡി സതീശൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണെന്ന് ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു.പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് […]
Read More