സേവന രംഗത്ത് കെഎംസിസി യുടെ പങ്ക് നിസ്തുല്യം; ഷുഹൈബ് കുന്നത്ത്
സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് കെഎംസിസിയുടെ പങ്കു നിസ്തുല്യവും ആർക്കും എത്തി പിടിക്കാനാവാത്ത രൂപത്തിലാണ് കെഎംസിസി യുടെ പ്രവർത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഏറാമല പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ്റുമായ ഷുഹൈബ് കുന്നത്ത് അഭിപ്രായപ്പെട്ടു.ഹൃസ്വ സന്ദർശനർത്ഥം ബഹറൈനിൽ എത്തിയ ഷുഹൈബ് കുന്നത്തിനു മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ കെഎംസിസി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു. […]









