Business & Strategy

എസ്കെഎസ്എസ്എഫ് ബഹ്റൈൻ സഹചാരി ഫണ്ട് കൈമാറി

ആതുര സേവന ചികിത്സ രംഗത്ത് എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് സമസ്ത ബഹ്റൈൻ ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ സുമനസ്സുകളിൽ സ്വരൂപിച്ച ഫണ്ട് കോഴിക്കോട് വച്ച് നടന്ന എസ് കെ എസ് എസ് എഫ് പ്രവാസി മീറ്റിൽ വച്ച് സ്റ്റേറ്റ് പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് ചോലക്കോട് കൈമാറിയത്.എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഓ പി അഷ്റഫ്, […]
Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കെ.സി.എ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു

കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മാർപാപ്പയുടെ ദിവ്യമായ ഓർമ്മകൾക്കായി,അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.എ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. സമാധാനത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന മാർപാപ്പയുടെ ജീവിതം മാനവ ലോകത്തിനു വലിയ പ്രചോദനമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.ഏപ്രിൽ 24 രാത്രി എട്ടിന് കെസിഎ വികെഎൽ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും സംഘടന പ്രതിനിധികളും മത നേതാക്കളും പങ്കെടുക്കും
Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

ഫ്രാൻസിസ് മാർപ്പാപ്പയുടെ അപ്രതീക്ഷിത നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിനും മാനവ രാശിക്കും തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലളിതമായ ജീവിതം കൊണ്ടും ശക്തമായ ആദർശം കൊണ്ടും ലോക ജനതയെ കീഴടക്കിയ നേതാവാണ് ഫ്രാൻസിസ് മാർപ്പാപ്പയെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് , ട്രഷറർ സുജിത്ത് സോമൻ എന്നിവർ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. 2013 […]
Read More

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി;വത്തിക്കാനിലെ വസതിയിൽ വെച്ചാരുന്നു അന്ത്യം

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി […]
Read More

മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

മുഹറഖ് മലയാളി സമാജം വിഷു ,ഈദ്, ഈസ്റ്റർ ആഘോഷ ഭാഗമായി നടത്തുന്ന മൈലാഞ്ചി മൊഞ്ച് സീസൺ 4 മെഹന്ദി മത്സരം ഏപ്രിൽ 25 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കും. എം എം എസ് വനിതാ വേദി നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മത്സരമാണിത്, മത്സരത്തിൽ പങ്കെടുക്കാനും രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പരുകളിൽ വിളിക്കണമെന്ന് വനിതാ വേദി കൺവീനർ ഷൈനി മുജീബ്, ജോ. കൺവീനർമാരായ സൗമ്യ ശ്രീകുമാർ, […]
Read More

വടകര സഹൃദയവേദിക്ക് പുതിയ ഭാരവാഹികൾ

ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ വാർഷിക ജനറൽബോഡി യോഗം സഗയ കെസിഎ ഹാളിൽ ചേർന്നു.സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.2023-25 കാലയളവിലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി എം. ശശിധരനും,വരവ് ചിലവ് കണക്കുകൾ ട്രഷറർ എം.എം ബാബുവും അവതരിപ്പിച്ചു.2025-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. അഷ്റഫ് എൻ.പി പ്രസിഡണ്ടും,പവിത്രൻ എം.സി ജനറൽ സെക്രട്ടറിയും,രഞ്ജിത്ത് വി.പി ട്രഷററും ആയി ചുമതലയേറ്റു.ആർ. പവിത്രൻ, എം. ശശിധരൻ, എം. […]
Read More

എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്;ചരിത്രംകുറിച്ച് വൈഭവ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻഷി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിന് അവസരമൊരുങ്ങിയത്.രാജസ്ഥാന്‍ ഇന്നിംഗ്സില്‍ ഇംപാക്ട് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കി.ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി.ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാളായിരുന്നു. പിന്നീട് ഐപിഎല്‍ കരിയറിലെ ആദ്യ പന്ത് നേരിട്ട ആദ്യ വൈഭവ് എക്സ്ട്രാ […]
Read More

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകും,മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ വരും;എം എ ബേബി

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃകയാണെന്നും, ഗവർണർക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാർഹമെന്നും എം എ ബേബി പറഞ്ഞു.
Read More

2024–2025 വർഷത്തെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചു:സീസണിൽ ബഹ്റൈനിലെത്തിയത് 1 ലക്ഷത്തിലധികം സഞ്ചാരികൾ

2024–2025 വർഷത്തെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.ഈ കാലയളവിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ആണ് ബഹ്‌റൈനിൽ എത്തിയത്. മുൻ സീസണിനെ അപേക്ഷിച്ച് ഇത് 15% വർദ്ധനവ് ആണ്. കൂടാതെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ തിരഞ്ഞെടുത്ത സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ടുനിന്ന സീസണിൽ 40 ക്രൂയിസ് കപ്പലുകൾ എത്തിയതായി ബിടിഇഎയിലെ പ്രോജക്ട്സ് ആൻഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സിഇഒ […]
Read More

90th Utkal Dibasa Celebration by Bahrain Odia Samaj

The Bahrain Odia Samaj, an organization of the Odia diaspora based in Bahrain, joyously celebrated the 90th Utkal Dibasa with great enthusiasm and grandeur. The event saw the participation of over 300 attendees, including around 100 Odia families. The Chief Guest of the celebration was His Excellency Mr. Vinod Jacob, Ambassador of India to the […]
Read More