കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃകയാണെന്നും, ഗവർണർക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാർഹമെന്നും എം എ ബേബി പറഞ്ഞു.

