Business & Strategy

റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിക്കാൻ ഹോപ്പ് ബഹ്‌റൈൻ

റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളെ സഹായിക്കാൻ ഹോപ്പിന്റെ പ്രവർത്തകർ തയ്യാറാണ്. അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കാനും ഹോപ്പ് അംഗങ്ങൾ സന്നദ്ധരാണ്.ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകുവാനുമായി കഴിഞ്ഞ ഒൻപത് വർഷമായി റമദാൻ കാലയളവിൽ […]
Read More

എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസ് സന്ദർശിച്ചു.

ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം മമ്പാട്ട് മൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിചാണ് സ്വീകരിച്ചത്.പ്രവാസികളുടെ വിശയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയോട് വിവിധ വിമാന കമ്പനികൾ പ്രവാ സികളോട് കാണിക്കുന്ന ചൂഷണത്തെ കുറിച്ച് എം.സി.എം.എ പ്രസിഡണ്ട് പ്രവാസികളുടെ ആശങ്ക അറിയിച്ചു. എം.സി.എം.എ പ്രവാസി തൊഴിലാളികൾക്കായി ബഹ്‌റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ എം.പി ഷാഫി […]
Read More

നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നൽകി

ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ധന്യ വിനയന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബിഡികെയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ രക്ത ദാതാക്കളെ എത്തിക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ധന്യ വഹിച്ച പങ്കും അതിന് പിന്തുണ നൽകിവന്ന ഭർത്താവ് എം. വിനയനന്റെ സഹകരണവും ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ മറ്റ്‌ എക്സിക്യൂട്ടീവ് […]
Read More

പ്രശസ്ത ഗായകരായ മുഹമ്മദ് അസ്ലം അബ്ദുസലാം എന്നിവർ ഒരുക്കുന്ന അസ്ലം നൈറ്റ് നാളെ (ഫെബ്രുവരി 27) ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ

ബഹ്‌റൈൻ മീഡിയ സിറ്റിയുഡെ ബാനറിൽ ഇന്ത്യൻ ക്ലബുമായി സഹകരിച്ച് യൂണികോൺ ഇവൻസ് മാനേജ്മെൻറ് മുഖ്യ പ്രായോജകർ ആയ അസ്ലം നൈറ്റ് എന്ന സംഗീത പരിപാടി നാളെ. മലയാള തമിഴ് ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പിന്നണി ഗായകനും മുഹമ്മദ് റാഫിയുടെ അനശ്വരമായ ഗാനങ്ങൾക്ക് വേണ്ടി മാത്രമായി സമർപ്പിച്ച അസ്ലം നൈറ്റ്” എന്ന സ്റ്റേജ് പ്രകടനത്തിലൂടെ ശ്രദ്ധേയനും എ.ആര്‍.റഹ്‌മാന്‍ ഗ്രൂപ്പിലെ ഗായകന്‍ കൂടിയായ മുഹമ്മദ് അസ്ലം ,പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ അബ്ദുൽസലാം എന്നിവരാണ് സംഗീത പരിപാടി ഒരുക്കുക. അനശ്വര […]
Read More

ഫ്രണ്ട്സ് ഓഫ് അടൂർ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം നടത്തി

ബഹ്റൈനിലെ അടൂർ നിവാസികളുടെ സൌഹൃദ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂരിൻ്റെ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. സൽമാനിയ സീറോ മലബാർ സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ബിനു രാജ് തരകൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ. സ്വാഗതം പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റുമായ പി.വി. രാധാകൃഷ്ണപിള്ള യോഗം ഉദ്ഘാടനം […]
Read More

പ്രവാസി വായന ക്വിസ്സ് മത്സരം:വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രവാസി വായന മാസം തോറും അതാത് ലക്കങ്ങളെ ആസ്പദമാക്കി നടത്തുന്ന വിജ്ഞാനപ്പരീക്ഷ വിജയി കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ഐ.സി.എഫ്.പ്രകാശതീരത്തോടനുബന്ധിച്ച് അദാരി പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ജംയ്യത്തുൽ ഉലമ സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സഖാഫി സമ്മാന വിതരണം നിർവ്വഹിച്ചു.ഫൈസൽ ബിൻ ഇസ്ഹാഖ് റിഫ, ഷമീമ അബ്ദുൽ റസാഖ് ഉമ്മുൽ ഹസം , ഉമർ ഹാജി ചേലക്കര സൽമാബാദ്, ഇബ്രാഹിം മയ്യേരി, റഹ്മത്ത് ഫൈസൽ റിഫ, നിസാമുദ്ധീൻ മദനി ഇസാ ടൗൺ, ഫാത്വിമ സന […]
Read More

കുവൈറ്റ് ദേശീയദിനം: പങ്കുചേർന്ന് ബഹ്‌റൈനും

കുവൈറ്റിന്റെ ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ആഘോഷത്തിൽ പങ്കുചേർന്ന് ബഹ്‌റൈനും.ഇതിൻ്റെ ഭാഗമായി രാജ്യത്തെ പ്രധാന ലാൻഡ്‌മാർക്കുകളും കെട്ടിടങ്ങളും കുവൈറ്റിന്റെ പതാക വർണ്ണങ്ങളിൽ അലങ്കരിച്ചിരിക്കുന്നു. ,ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും സാഹോദര്യ ബന്ധങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. ബഹ്‌റൈൻ ഭരണാധികാരികളും കുവൈറ്റ് അമീറിന് ദേശീയ ദിനാശംസകൾ നേർന്നിരുന്നു
Read More

ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താ ദിനവും ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താ ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫെബ്രുവരി 22 ന് രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 12:45 വരെ ജൂനിയർ കാമ്പസിലായിരുന്നു ആഘോഷം. ഇസ ടൗൺ കാമ്പസിലെയും ജൂനിയർ കാമ്പസിലെയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ സംയുക്തമായി ആതിഥേയത്വം വഹിച്ച പരിപാടിയിൽ ആകർഷകവും പ്രചോദനാത്മകവുമായ നിരവധി പരിപാടികൾ ഉണ്ടായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. […]
Read More

ബഹ്‌റൈൻ പ്രതിഭ വടംവലി ടൂർണമെന്റ് സമാപിച്ചു.

ബഹ്റൈൻ പ്രതിഭ റിഫ മേഖലയുടെ ആഭിമുഖ്യത്തിൽ 4 മാസത്തോളം നീണ്ടു നിൽക്കുന്ന അരങ്ങ് 2K25 എന്ന കലാ കായിക സാംസ്കാരിക സാഹിത്യ മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച സിഞ്ച് അൽ അഹ് ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ബഹ്റൈൻ തഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് തോൾ ശൈലി,തരംഗ ശൈലി വിഭാഗങ്ങളിൽ വടംവലി മത്സരങ്ങൾ നടത്തി.വൈകീട്ട് 6 മണിക്കാരംഭിച്ച മത്സരങ്ങളിൽ 12 ടീമുകൾ ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ തരംഗ ശൈലിയിൽ ആര്യൻസ് പൊന്നാനി വിജയികളായി ,കാനു ബ്രദേഴ്സ് ടീം റണ്ണേഴ്സ് […]
Read More

കുവൈറ്റിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് അമീറിന് ആശംസയറിയിച്ച്‌ ബഹ്‌റൈൻ ഭരണാധികാരികൾ

കുവൈറ്റ് ദേശീയ ദിനവും വിമോചനദിനവും ആഘോഷിക്കുന്ന വേളയില്‍ കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന് ആണ് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ,കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ എന്നിവർ ആശംസകൾ നേർന്നത്. ആമിറിന് ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും കുവൈത്ത് ജനതക്ക് അമീറിന്‍റെ കീഴില്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.
Read More