കാൻസർ രോഗികൾക്ക് മുടി ദാനം നൽകി സാൻവി സുജീഷ്
കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകി വേറിട്ട പിറന്നാൾ ആഘോഷവുമായി സാൻവി സുജീഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ദിയോ ദേവ് സഹോദരനാണ്.ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്ന്റെ ജനറൽ സെക്രട്ടറി കെ. ടി. സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു.ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ […]









