പനയമ്പാടത്തെ അപകടം; ലോറിയുടെ അമിതവേഗത ;പിഴവ് സമ്മതിച്ച് ഡ്രൈവർ
നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ.ലോറി അമിത വേഗതയിൽ ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടം നടന്നത് എന്ന് ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ സമ്മതിച്ചു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റം ചുമത്തിയ പ്രജീഷ് ജോണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അതേസമയം, പനയമ്പാടത്തെ അപകടത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണൻകുട്ടി, […]