അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ്: ബഹ്റൈൻ പ്രതിഭ.
കേന്ദ്രം തിരസ്ക്കരിച്ച കേരള സംസ്ഥാനത്തിലെ ജനങ്ങളെ സർവ്വ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിൻ്റെ ലക്ഷ്യബോധം പേറുന്ന, സമ്പൂർണ്ണ ബഡ്ജറ്റ് ആണ് 2025-26 വർഷക്കാലത്തെക്കായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ അഭിപ്രായപ്പെട്ടു.തനത് നികുതി വരുമാനം വർദ്ധിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ് ആണിത്.1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ […]









