വികസനവും കരുതലും ഉൾക്കൊള്ളിച്ച ബജറ്റ് -ബഹ്‌റൈൻ നവകേരള
കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നതുൾപ്പടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റിൽ കേരളത്തെ, പ്രത്യേകിച്ചു വയ നാടിനെ പാടെ അവഗണിച്ചപ്പോൾ ഈ ബജറ്റിൽ വായനാടിന് 750 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കാർഷിക മേഖലക്ക് 3000 കോടി,പ്രവാസി പുനരധിവാസത്തിന് 7750 കോടി, നോർക്കയ്ക്കു 150.81 കോടി, പ്രവാസി സംരംഭങ്ങൾ ആരംഭിക്കുന്നതിനു 25 കോടി, പ്രവാസി കേരളീയർക്കായി […]









