ഒന്നരമാസം നീണ്ടു നിൽക്കുന്ന കേരളോത്സവം 2025 ന് സമാജത്തിൽ 19 ന് അരങ്ങുണരും.
പതിനൊന്നു വർഷങ്ങൾക്കുശേഷം പുതിയ കെട്ടിലും മട്ടിലും തിരികെയെത്തുന്ന കേരളോത്സവം 2025 മത്സരങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജനുവരി 19 ന് തുടക്കമാകും. ഒന്നര മാസത്തോളം നീളുന്ന കലാമാമാങ്കത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ നിരവധി പരിപാടികളാണ് സമാജം അങ്കണത്തിൽ അരങ്ങേറുമെന്ന് സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000 ൽ രൂപീകരിക്കപ്പെട്ട പരിപാടിയാണ് കേരളോത്സവം. സമാജം അംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ […]









