Business & Strategy

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ നടക്കും. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് […]
Read More

പീഡന പരാതി; ഉപാധികളോടെ സിദ്ദിഖിന് ജാമ്യം

യുവനടിയുടെ ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിർദേശിച്ചു.സുപ്രീം കോടതി നേരത്തെ സിദ്ദിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് […]
Read More

ആലപ്പുഴ വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read More

പത്ര പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന്’: സന്ദീപ് വാര്യർ

പാലക്കാട്ടെ പത്ര പരസ്യ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമായിരുന്നു നൽകിയത്. പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്നെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ബിജെപി സിപിഐഎം ബന്ധമാണ് പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സന്ദീപ് വാര്യർ പറഞ്ഞു.എം ബി രാജേഷും കെ സുരേന്ദ്രനും വിഷയത്തിൽ ഗൂഢാലോചന നടത്തിയെന്നും സന്ദീപ് വാര്യർ ആരോപിച്ചു. കോണ്‍ഗ്രസില്‍ […]
Read More

യാത്രയയപ്പ് നല്കി കെ.പി.എഫ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) എക്സിക്യൂട്ടീവ് മെമ്പറായ മുഹമ്മദ് ഫാസിൽ താമരശേരിക്ക് യാത്ര അയപ്പ് നല്കി. ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി സലീം, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ജോലി ആവശ്യം ട്രാൻസ്ഫർ ആയി പോകുന്ന മുഹമ്മദ് ഫാസിൽ താമരശേരിക്ക് കെ.പി.എഫ് എല്ലാവിധ ആശംസകളും അറിയിച്ചു. കെ.പി.എഫ് ൻ്റെ നല്ല പ്രവർത്തിയെ അഭിനന്ദിച്ച അദ്ദേഹം […]
Read More

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇതു വരെ 15 ലക്ഷം തീർത്ഥാടകർ എത്തിയെന്ന് കണക്ക് ; ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി വരെ 74,974 പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതില്‍ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. അത്താഴ പൂജ കഴിഞ്ഞപ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും മുന്‍പ് ഇതില്‍ പകുതി പേര്‍ക്കു പോലും ദര്‍ശനം കിട്ടിയിരുന്നില്ല. ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. നടതുറന്നത് മുതല്‍ ഡിസംബര്‍ […]
Read More

കോടതി ആവശ്യപ്പെട്ടാൽ നവീന്‍ ബാബുവിന്‍റെ മരണം അന്വേഷണത്തിന് തയാറെന്ന് സിബിഐ

മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന്റ അന്വേഷണം കോടതി പറയുകയാണെങ്കിൽ ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു . സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാ‍ർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും.പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. […]
Read More

യുഎൻഐബി -ഏഷ്യൻ സ്കൂളുമായി ചേർന്ന് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ ഏഷ്യൻ സ്കൂളുമായി ചേർന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തിയ ഹെൽത്ത്‌ അവെർനെസ്സ് ക്യാമ്പിൽ ഏകദേശം 200- ഓളം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. യൂണിബ് സെക്രട്ടറി ലിതാ മറിയം അധ്യക്ഷത വഹിച്ച ക്യാമ്പ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫാമിലി ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ .ഗായത്രി (GP), ഡോ . ബെൻറോയി (ഡെർമട്രോളജി ), ഡോ . ബാബു (ഫാമിലി ഫിസിഷൻ) എന്നിവർ […]
Read More

ടൈപ്പ് സീറോ സീറോ; ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാഗ്വാർ

ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്‌സ് പോലെ തോന്നിക്കുന്ന, എന്നാൽ ടെസ്‌ല സൈബർട്രക്കിൻ്റെ ഡിസൈൻ ‌ശൈലിയിലുള്ള കോൺസെപ്റ്റ് ഡിസൈനാണ് അവതരിപ്പിച്ചിട്ടുള്ളത്.നേരത്തെ കർവ്വി ഡിസൈൻ ശൈലിയ്ക്കും പകരമായി വളരെ ഷാർപ്പായ ഒരു ഡിസൈനാണ് നിർമ്മാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകും. അത് കുഴപ്പമില്ല. നമ്മൾ അത് വികസിപ്പിക്കുന്നത് തുടരും- ചീഫ് ക്രിയേറ്റീവ് ഓഫീസർ ജെറി മക്ഗവർൺ പറഞ്ഞു. പുതിയ ജാഗ്വാർ […]
Read More

ബഹ്‌റൈനില്‍ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ

ലോക ഭാരോദ്വഹന ചാമ്ബ്യൻഷിപ്പ് ബഹ്‌റൈനിൽ ഇന്നുമുതൽ നടക്കും.ഡിസംബർ 15 വരെ നടക്കുന്ന ചാമ്ബ്യൻഷിപ്പിന് ഇതാദ്യമായാണ് ബഹ്റൈൻ വേദിയാകുന്നത്. ബഹ്റൈൻ നാഷനല്‍ തിയറ്ററിന് എതിർവശത്തുള്ള മൈതാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരങ്ങള്‍.ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന സീനിയർ അത്‌ലറ്റുകള്‍ക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്ബിക് തല കായിക ചാമ്ബ്യൻഷിപ്പാണിത്.മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീംകൗണ്‍സില്‍ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തില്‍ നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍ 114 രാജ്യങ്ങളില്‍നിന്നായി […]
Read More