സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കെ പി എ ക്രിസ്മസ് രാവ് 2024
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു ബഹ്റൈൻ സെയിന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരി റവ. ഫാദർ മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി.കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് […]









