ബഹ്റൈൻ പ്രതിഭ ഫുട്ബോൾ ടീംസ് ജേഴ്‌സി പ്രകാശനം ചെയ്തു
ബഹ്‌റൈൻ പ്രതിഭയുടെ ഫുട്ബോൾ ടീമുകളായ നാല്പത് വയസ്സിന് മുകളിലുള്ളവർ, സെമി പ്രൊഫഷണൽ എന്നീ വിഭാഗങ്ങൾക്കുള്ള ജേഴ്‌സി പുറത്തിറക്കി. ഖമ്മീസ് പ്രദേശത്തുള്ള ജുവേൻ്റെസ്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ. സനൽകുമാറാണ് ജഴ്സി പ്രകാശനം ചെയ്തത്. ചടങ്ങിൽ പ്രതിഭാ കായികവേദി കൺവീനർ ഷിജു ഇ.കെ. സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് ശാന്തകുമാരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരി കമ്മറ്റി അംഗം മഹേഷ് യോഗിദാസൻ […]









