Business & Strategy

കേരളത്തിൽ കാട്ടാന ആക്രമണം; മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനിയാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. സരോജിനിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. നിരവധി ആദിവാസി കുടുംബങ്ങൾ […]
Read More

ISRO യുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ അന്തരീക്ഷ ഭവനി’ൽ ഇന്ന് ചുമതലയേൽക്കും

ISRO യുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ൽ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞിരുന്നു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണ് അദ്ദേഹം.റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഡോ വി നാരായണൻ ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്ഷേപണ ദൗത്യങ്ങിൽ […]
Read More

ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തൈപൊങ്കലിന്റെ ഭാഗമായി തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന നിരവധി സാംസ്കാരിക പ്രകടനങ്ങളും ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു.സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ […]
Read More

ജയചന്ദ്രന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചിച്ചു

മലയാളത്തിന്‍റെ ഭാവ ഗായകന്‍ പി.ജയചന്ദ്രന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചന യോഗം സംഘടിപ്പിച്ചു.പ്രസിഡണ്ട് എഫ്.എം. ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ അനുശോചന പ്രഭാഷണം നടത്തി. ഗോപേഷ്, ജൈസണ്‍, പ്രദീപ്, ഹരി, വിപിന്‍, വിഷ്ണു, വൈശാഖ്, ബിപിന്‍, അരുണ്‍തൈക്കാട്ടില്‍,ഭവിത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും ട്രഷറര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു.
Read More

ഒഐസിസി പത്തനംതിട്ടജില്ലാ കമ്മറ്റി വിൻ്റെർ ക്യാമ്പ് സംഘടിപ്പിച്ചു

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഖിറിൽ വച്ച് ശൈത്യക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ ഒഐസിസി കുടുംബാംഗങ്ങളുടെ വിവിധ കലാപാരിപാടികളും , ലൈവ് കുക്കിംഗും ക്യാമ്പിനെ കൂടുതൽ ആകർഷണിയമാക്കി .വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്നു . ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ഷാജി ഡാനി […]
Read More

പുരസ്കാര ജേതാക്കൾക്ക്‌ അനുമോദനം

കോഴിക്കോട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ്റെ ഈ വർഷത്തെ പ്രവാസി കൂട്ടായ്മയ്ക്കുള്ള കീർത്തി പുരസ്കാരം അവാർഡ്‌ നേടിയ അൽ ഇഹ്‌ത്തിശാദ്‌ സോഷ്യൽ ഫോറം ഡയരക്‌ടർ ബോഡിന്റെ നേത്യത്വത്തിൽ നടന്ന ഫൗണ്ടർ മെബർമാരുടെ അനുമോദന യോഗം ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉൽഘാടനം ചെയ്തു. യാതൊരു കീർത്തിയോ പ്രശസ്തിയോ ആഗ്രഹിക്കാതെ പ്രവർത്തികുന്ന അൽ ഇഹ്ത്തിശാദിന്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും സംബന്ധിക്കാൻ അവസരം ലഭിച്ച വ്യക്തി എന്ന നിലയിൽ വളരെയധികം ചാരിതാർഥ്യം അനുഭവികുന്ന നിമിഷങ്ങളാണിതെന്ന് അദ്ദേഹം സദസ്സുമായി […]
Read More

കീർത്തി പുരസ്കാരം ബഹ്‌റൈൻ അൽ ഇഹ്ത്തിശാദിന്

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ ഈ വർഷത്തെ പ്രവാസി കൂട്ടായ്മക്കുള്ള കീർത്തി പുരസ്കാരം അവാർഡ് പ്രഖ്യാപിച്ചു. വിവിധ ജി. സി. സി. രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മകളിൽ നിന്ന് ബഹറിനിൽ പ്രവർത്തിച്ച് വരുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറം ഈ വർഷത്തെ അവാർഡിന് അർഹരായി. യാതൊരു കീർത്തിയോ പ്രശസ്ത്തിയോ ആഗ്രഹിക്കാതെ, പ്രവാസി സമൂഹത്തിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ നിന്നാണ് അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തെ ജൂറി തിരഞ്ഞെടുത്തത്. വളരെ ശാസ്ത്രീയവും പ്രയോഗികവുമായി […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് കൺവീനർ സജീവ് ആയൂർ നന്ദിയും അറിയിച്ചു, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ […]
Read More

ബഹ്‌റൈൻ പ്രതിഭ ബാഡ്‌മിന്റൺ ടൂർണമെന്റ് നടത്തി. വിജീഷ്-ജോസഫ് ടീം വിജയികൾ.

പ്രതിഭ റിഫാ മേഖല കായിക വേദിയുമായി സഹകരിച്ച് പ്രതിഭ സനദ് യൂണിറ്റ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് സനദ് പെഡൽ അറീന കോർട്ടിൽ നടന്നു.മത്സരത്തിൽ വിജീഷ് &ജോസഫ് ടീം വിജയികളായി. നജീർ &ടിജു രണ്ടാംസ്ഥാനവും, മഞ്ജുനാഥ്&ശംസിൻ മൂന്നാം സ്ഥാനവും നേടി. പ്രതിഭ ജനറൽസെക്രട്ടറി മിജോഷ് മൊറാഴ ചാമ്പ്യന്മാർക്കുള്ള ട്രോഫി കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ പി, റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി എന്നിവർ മറ്റിതര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ യുണിറ്റ് […]
Read More

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി

സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദിന് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി.അദ്ലിയയിലെ ഇന്ത്യൻ ദർബാർ റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗവർണിങ് കൗൺസിൽ മെമ്പർമാരെ കൂടാതെ ബഹ്‌റൈൻ എംപി ഹസൻ ബുഖാമാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ്, അദ്ദേഹത്തിന്റെ പത്നി വന്ദന സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.പി എൽ സി ഗവർണിങ്ങ് കൗൺസിൽ മെമ്പർ സുഷ്മ ഗുപ്ത സ്വാഗതം […]
Read More