കേരളോത്സവം 2025 സമാജത്തിൽ പുരോഗമിക്കുന്നു;ഇനി കലയുടെ ദിനങ്ങൾ
ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു. ചെറുകഥ, ലേഖന മത്സരങ്ങൾ,നാടൻ പാട്ട് ,പെൻസിൽ ഡ്രോയിങ് തുടങ്ങിയ വ്യക്തിഗത ഇന മത്സരങ്ങൾ ഇതിനോടകംതന്നെ പൂർത്തിയായി. സമാജം കുടുംബാംഗങ്ങളെ അഞ്ചോളം ഹൗസുകളായി തിരിച്ച് നടക്കുന്ന വാശിയേറിയ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത് എന്ന് കേരളോത്സവം കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില പറഞ്ഞു. പതിനൊന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബിനാലെ മോഡലിൽ നടത്തുന്ന ആർട് ഇൻസ്റ്റലേഷൻ മത്സരത്തിന്റെ നിർമ്മാണങ്ങൾ […]









