Business & Strategy

കെ.എൻ.ബി.എയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് സ്മാർട്ട് ബ്ലസ്റ്റ് കെ.എൻ.ബി.എ കപ്പ് നാടൻ പന്തുകളി;ബി.കെ.എൻ.ബി.എഫ് ജേതാക്കൾ

കെ.എൻ.ബി.എയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് സ്മാർട്ട് ബ്ലസ്റ്റ് കെ.എൻ.ബി.എ കപ്പ് നാടൻ പന്തുകളി മെഗാ ഫൈനൽ മത്സരത്തിൽ കെ.എൻ. ബി.എ സ്ട്രൈക്കേഴ്‌സിനെ തോൽപിച്ചുകൊണ്ട് ബി.കെ.എൻ.ബി.എഫ് ജേതാക്കളായി. തോമസ് വി.കെ (ഐ.സി.ആർ.എഫ്) ഫൈനൽ മത്സരങ്ങൾ ഉത്‌ഘാടനം നിർവഹിച്ചു. കെ.എൻ.ബി.എ അസോസിയേഷന് എല്ലാവിധ പിന്തുണയും പ്രഖാപിച്ചു. മത്സരത്തിന് വിജയാശംസകൾ അർപ്പിച്ചു ഗോപിനാഥൻ മേനോൻ (ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ), മോനി ഒടിക്കണ്ടത്തിൽ, ഇ.വി രാജിവൻ, സൈദ് ഹനീഫ് , രത്‌നാകരൻ പ്രതിഭ, അബുബക്കർ പ്രതിഭ, ഡോ. സലാം മമ്പാട്ടുമൂല, അൻവർ […]
Read More

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡൻ്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ അവരുടെ വ്യക്തിത്വ വികാസത്തിന്നും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വനിതാ സംഘം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പ്രവാസി മിത്ര പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡൻ്റായി സബീന ഖാദറിനെയും ജനറൽ സെക്രട്ടറിയായി സാബിറ നൗഫലിനെയും ട്രഷറർ പദവിയിലേക്ക് റെനി വിനേഷിനെയും പ്രവാസി മിത്ര വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. വഫ ഷാഹുൽ, സുമയ്യ ഇർഷാദ് എന്നിവർ വൈസ് പ്രസിഡൻ്റുമാരും ആബിദ നജ്മുദ്ദീൻ, […]
Read More

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റു

കഴിഞ്ഞ പത്തൊമ്പത് വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്ന പ്രൌഡമായ ചടങ്ങ് ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ ജനാഹി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം. ഡി ഡോ. കെ. എസ് മേനോൻ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. തുടർന്ന് പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സുവർണം 2025 (PAPA സ്വപ്നഭവനം) പോസ്റ്റർ പ്രകാശനം

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബിഎംസിയുടെ സഹകരണത്തോടുകൂടി മെയ് ഒന്നാം തീയതി സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാമായ സുവർണ്ണം 2025 പോസ്റ്റർ പ്രകാശനം നടന്നു. കലവറ ഹാളിൽ വച്ച് നടന്ന പോസ്റ്റർ പ്രകാശനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്,പ്രോഗ്രാം കൺവീനർ വിനീത് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീമിനൊപ്പം പ്രശസ്ത […]
Read More

നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം;റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടന പരിപാടിയിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറാർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് ഇതുവരെയുള്ള നോളജ് വില്ലേജ് വാർത്തകൾ വീഡിയോകൾ ഉൾപെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ […]
Read More

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എൻ്റെ കുടുംബം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.അബു നാസർ സിമ്മിംഗ് പൂളിൽ വെച്ച് സംഘടിപ്പിച്ച പരുപാടിയിൽ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വിവിധതരം കലാപരിപാടികളും,കളികളും മറ്റുമായി ആകർഷകമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ കുടുംബ സംഗമത്തിന് പേര് നിർദ്ദേശിച്ച വിഷ്ണു കായംകുളം സമ്മാനത്തിന് അർഹനായി.അസോസിയേഷൻ അംഗങ്ങളായ സ്നേഹ ഹരിഷ് (പി എച്ച് ഡി. റോബോട്ടിക്സ്, അണ്ണ യൂണിവേഴ്സിറ്റി ചെന്നൈ), മാസ്റ്റർ ധ്രുവ് സുമിത്ത് (ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് ഹോൾഡർ) […]
Read More

പാലക്കാട് പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു

വേൾഡ് ആർട്ട് ഡേയോട് അനുബന്ധിച്ചുകൊണ്ടു ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷനും,പ്രമുഖ ട്രാവൽ ആൻഡ് ടൂർ കമ്പനി അൽ സബീൽ ടൂർസും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ വിജയികളാവുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും,കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും എന്നും ഭാരവാഹികൾ അറിയിച്ചു.രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും https://forms.gle/67Cv79NQU1uJDGcT9 ഈ ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഏപ്രിൽ ഒൻപതിന് മുൻപ് പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു കൂടുതൽ […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ, കോൺസുലാർ ടീമും,അഭിഭാഷക പാനലും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിൽ നടന്ന ഓപ്പൺ ഹൗസിൽ 30 ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.സന്നിഹിതരായ അംഗങ്ങൾക്ക് ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസ് ആരംഭിച്ചത്. അടുത്തിടെ രാജകീയ മാപ്പ് നൽകി 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് അദ്ദേഹം ബഹ്‌റൈൻ […]
Read More

എസ്എൻഎസ്എസിൽ മലയാളം പാഠശാല പ്രവേശനോത്സവം

ഈ വർഷത്തെ മലയാളം പാഠശാലയിലെക്കുള്ള പ്രവേശനോത്സവം ഏപ്രിൽ ഒന്നുമുതൽ ആരംഭിച്ചു.വിശദ വിവരങ്ങൾക്കായി 37134723( ബിജു പി സി )39040964 ( സന്ധ്യാ മനോജ്‌, 3713434323 ഗോകുൽ എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Read More

ഐസിആർഎഫ് – ബിഡികെ രക്തദാന ക്യാമ്പ്

ഐസിആർഎഫ് ഉം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 55 പേര് രക്തം നൽകി.ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ് രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ,ബ്ലഡ് ഡൊണേഷൻ കോർഡിനേറ്ററും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി സലീം, ബിഡികെ പ്രസിഡന്റ്‌ റോജി ജോൺ എന്നിവർ സംസാരിച്ചു.ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, […]
Read More