സ്വപ്നങ്ങളെ ദിശയിലേക്ക് നയിച്ച് പ്രവാസി വെൽഫെയർ ബഹറൈൻ കരിയർ ഗൈഡൻസ് വെബിനാർ.
എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നത പഠനമേഖലകളും ഉയർന്ന തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പ്രവാസി വെൽഫെയർ ബഹറൈൻ കരിയർ ഗൈഡൻസ് സെഷൻ സംഘടിപ്പിച്ചു.കരിയർ എന്നത് വെറും ജോലിയുടെ തിരഞ്ഞെടുപ്പല്ല; അത് പുതുതലമുറയുടെ ജീവിത ദിശ കണ്ടെത്തുന്നതാണ് എന്ന് കരിയർ ഗൈഡൻസ് ഉൽഘാടനം ചെയ്ത് സംസാരിച്ച ബഹ്റൈൻ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. ഷഹ്‌നാബി പറഞ്ഞു. വ്യക്തികളുടെ കഴിവുകളെയും താല്പര്യങ്ങളെയും വിലയിരുത്തി സൂക്ഷ്മമായി തിരഞ്ഞെടുക്കേണ്ടതാണ് കരിയർ. ശരിയായ കരിയർ തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ആദ്യപടിയാണ്. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച […]









