ഷാജന്‍ സ്‌കറിയക്കായി പോലീസ് തെരച്ചില്‍ വ്യാപകം; മറുനാടന്‍ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്; കംപ്യൂട്ടറുകളെല്ലാം പിടിച്ചെടുത്തു.
തിരുവനന്തപുരം: ശ്രീനിജന്‍ എംഎല്‍എക്കെതിരായ വ്യാജവാര്‍ത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കായി പോലീസിന്റെ വ്യാപക തെരച്ചില്‍. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്‍ഡറെ തിരുവനന്തപുരത്തെ ഓഫീസിലും ഇന്നലെ കൊച്ചി പൊലീസ് റെയ്ഡ് നടത്തി. ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തതായാണ് വിവരം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ്പുകള്‍ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെയാണ് നടപടി. മുഴുവന്‍ ജീവനക്കാരുടെ ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. സ്ഥാപനത്തിലേക്ക് […]









