Business & Strategy

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്‌നാൻ,അദ്‌നാൻമൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഐ.വൈ.സി.സി പ്രവർത്തകർ അറിയിച്ചു
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

എടപ്പാൾ ∙ മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളിൽ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി. 1925 ൽ പൊന്നാനി […]
Read More

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതല്‍ക്കുണ്ടിലെ വനപ്രദേശത്താണ് ഉരുള്‍പൊട്ടിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേ സമയം വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ഇവിടത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ ഇന്ന് രാവിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കക്കാട് ചെക്കി ചിറയില്‍ വീടുകളിലും വെള്ളം കയറി.  
Read More

ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്

ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു.കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് […]
Read More

ജാഗ്രത; സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയ ചിലർ നിയമക്കുരുക്കിൽ.

റിയാദ്: സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയവരും ഹുറൂബാകുന്നു. സൗദി പൗരന്മാരുടെ പേരിലുള്ള പേഴ്‌സണൽ വിസിറ്റ്, സൗദിയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് വിസിറ്റ് എന്നീ വിഭാഗങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ ചില ഏജൻസികൾ വ്യാജ വിസകൾ പുറത്തിറക്കി ഉപയോക്താക്കളെ നിയമക്കുരുക്കിലാക്കുന്നത്.സൗദി പൗന്മാരുടെ പേരിലുള്ള വ്യക്തിഗത സന്ദർശക വിസയാണ് ഇപ്പോൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഇരകളിൽ പലരും ഹുറൂബായി സൗദിയിൽ നിയമനടപടി നേരിടുകയോ നാടുകടത്തൽ കേന്ദ്രം വഴി എക്‌സിറ്റിൽ പോയി ഇനിയൊരിക്കലും സൗദിയിൽ വരാൻ കഴിയാത്ത വിധം കുരുക്കിലകപ്പെടുകയോ ചെയ്തിരിക്കുകയാണ്. സൗദി […]
Read More

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക്​ അപേക്ഷിക്കേണ്ടത് മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.  
Read More

ജനസാഗരം തീർത്ത് കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം

മനാമ: ബഹ്റൈൻ കണ്ണൂർ ജില്ലാ കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് സംഗമവും കനിവ് പ്രചരണവും എന്ന പരിപാടി’ കെഎംസിസി ആസ്ഥാനമന്ദിരത്തിൽ ഉൾകൊള്ളാവുന്നതിലും വലിയൊരു ജനാവലിയെ സാക്ഷ്യം നിർത്തി പ്രൗഡ ഗംഭീരമായി നടന്നു.മുഹറഖ് കെഎംസിസി ഐനുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനത്തോടെ തുടങ്ങിയ പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച അഷ്റഫ് മഞ്ചേശ്വരം, സിദ്ധീഖ് കണ്ണാടിപറമ്പ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് […]
Read More

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണ: പ്രതിഷേധ ജ്വാലയായ് ”സേവ് കണ്ണൂർ ഇൻറർനാഷണൽ”സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം.

മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്ക്കെതിരെ സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി. രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും അമ്പരപ്പിച്ച കണ്ണൂർ വിമാനത്താവളം രാജ്യത്തെ മറ്റുപല വിമാനത്താവളങ്ങളെയും പോലെ ആഭ്യന്തര സർവീസുകൾ നടത്തിയതിന് ശേഷമല്ല രാജ്യാന്തര വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്. ആദ്യ സർവീസ് തന്നെ രാജ്യാന്തര സർവീസായിരുന്നു. 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകളും നടത്തുകയും 2021 ഓഗസ്റ്റ് […]
Read More

മലയാളി നഴ്സിനെയും കുട്ടികളെയും കൊന്ന സംഭവം, ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ.

മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിനെ നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷിച്ചത്. 40 വർഷത്തെ പരമാവധി ശിക്ഷതന്നെയാണ് പ്രതിക്ക് നൽകിയത്. കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും ഇയാൾ കൊലചെയ്തത്. അന്നുതന്നെ അറസ്റ്റിലായ പ്രതിയെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു. കേസിൽ കഴിഞ്ഞ […]
Read More

ഇനി ബാഗേജിന് കാത്തുനില്‍ക്കണ്ട, ക്യൂവിലും നില്‍ക്കണ്ട;എയര്‍ ഇന്ത്യ ‘എക്‌സ്പ്രസ് എഹെഡ്’ സര്‍വീസ്‌ വരുന്നു…

യാത്രക്കാര്‍ക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരില്‍ പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. ചെക്ക് -ഇന്‍ കൗണ്ടറില്‍ നീണ്ട ക്യൂ നില്‍ക്കുന്നതും ബാഗേജിനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുക നല്‍കി പ്രയോജനപ്പെടുത്താവുന്ന സേവനമാണ് ‘എക്‌സ്പ്രസ് എഹെഡ്’. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള യാത്ര സുഗമമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലും സേവനങ്ങളില്‍ ആനുകൂല്യം നല്‍കുന്നതുമാണ് എക്‌സ്പ്രസ് എഹെഡ്. എക്‌സ്പ്രസ് എഹെഡ് യാത്രക്കാര്‍ക്കായി പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകളായിരിക്കും […]
Read More