പ്രവാസി ഹെൽപ്‌ഡെസ്‌ക്: ധാരണാപത്രം തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും
ഐഐഎംഎഡി (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് )-യുടെ സഹകരണത്തോടെ പ്രവാസി ലീഗൽ സെൽ (പിഎൽസി ) തുടങ്ങുന്ന പ്രവാസി ഹെൽപ്‌ഡെസ്‌കിന്റെ ധാരണാപത്രം ഡിസംബർ 23 തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും. തിരുവനന്തപുരത്തുവച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഐഐഎംഎഡി -ക്കുവേണ്ടി അധ്യക്ഷൻ പ്രൊഫ. ഇരുദയരാജനുമാണ് ധാരണാപത്രം ഒപ്പിടുന്നത്. പ്രവാസികൾക്ക് തങ്ങളുടെ നിയമപരമായ പ്പ്രശ്നങ്ങൾക്ക് വിവിധങ്ങളായ പരിഹാരമാർഗ്ഗങ്ങൾ ഈ ഹെൽപ്‌ഡെസ്‌ക് മുഖേന ലഭ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് പ്രവാസി ലീഗൽ […]









