കൊമ്പൻസ് കാലടി ജേതാക്കളായി.
ബഹ്‌റൈൻ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ (MCL-2023) “കൊമ്പൻസ് കാലടി” ജേതാക്കളായി.ഈസ്റ്റ് റിഫാ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന മത്സരം ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവും ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ രാജേഷ് നമ്പ്യാർ മത്സരം ഉദ്ഘാടനം ചെയ്തു. എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം വളരെ ആവേശഭരിതമായിരുന്നു.4 ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാലടി […]









