Business & Strategy

ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

മനാമ:ബഹ്‌റൈനിൽ നിരവധി വർഷങ്ങളായി , കലാരംഗത്ത് വിവിധ മത്സര വേദികളിൽ ,തുടർച്ചയായി ഒട്ടനവധി പ്രതിഭകളെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധരും,പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം, കുട്ടികൾക്ക് കളിയും ചിരിയുമായി ഈ വർഷത്തെ വേനൽ അവധി ആസ്വദിക്കാനും അതോടൊപ്പം തന്നെ ക്ലാസ്സുകളും ലഭ്യമാക്കുന്ന രീതിയാണ് പതിവുപോലെ IMACകൊച്ചിൻ കലാഭവൻ ഈവര്ഷവും ഒരുക്കിയിരിക്കുന്നത്.  സമ്മർ ക്ലാസിന്റെ ഭാഗമാകുന്നവർക്ക് യൂത്ത് ഡെവലപ്പ്മെന്റ് പ്രോഗ്രാം,യോഗ, തുടങ്ങിയ വർക്ക് ഷോപ്പുകളുമുണ്ടാവും. കൂടാതെ കഴിവ് തെളിയിക്കുന്ന കുട്ടികളിൽ താല്പര്യമുള്ളവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓൺലൈൻ ചാനലുകളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നതിനുള്ള അവസരം […]
Read More

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതി […]
Read More

സൗദിയിൽ ഏഴ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍

റിയാദ്: 7 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ മേഖലയില്‍ നടപ്പിലാക്കുന്ന സ്വദേശീവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടവും നിലവില്‍ വന്നു. പദ്ധതി നടപ്പിലാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് ഈ മേഖലകളില്‍ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ വിപണിയില്‍ സ്വദേശീവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക, സമ്പത് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതിന് പിന്നിലെന്നും മന്ത്രാലയം അറിയിച്ചു. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ സ്വദേശീവൽക്കരണത്തിൽ 70 […]
Read More

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.

കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് ചുവടുവെച്ചത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിം​ഗ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ചെയ്ത ഒട്ടുമിക്കവയും വില്ലൻ വേഷങ്ങളായിരുന്നു. കന്നട […]
Read More

അഗ്നി മിസൈലുകളുടെ അമരക്കാരി ഡോ ടെസി തോമസ് ഐ.എൽ.എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്നു.

ബഹ്റൈനിൽ  ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സംഘടിപ്പിക്കുന്ന ലീല ജഷൻമാൾ അനുസ്മരണ പ്രഭാഷണ പരമ്പരയിൽ അഗ്നി നാൽ മിസൈലിന്റെ മുൻ പ്രൊജക്ട് ഡയറക്ടറും, നിലവിൽ  എയിറോനോട്ടിക്കൽ സിസ്റ്റം ഡയരക്ടർ ജനറലുമായ ഡോ ടെസി തോമസ് പങ്കെടുക്കും.മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസി മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ  ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നി മോണിക്കാ ശ്രീവാസ്തവ, ബഹ്റൈനിലെ […]
Read More

ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും

ബഹ്‌റൈനിലെ അറിയപ്പെടുന്ന നൃത്താദ്ധ്യപികയും കോറിയോഗ്രാഫറുമായ വിദ്യശീ ഖുദാ ഹാഫിസ് എന്ന പേരിൽ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ  ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും,പ്രവേശനം സൗജന്യമാണെന്നും  ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.ലോകം അറിയപ്പെടുന്ന  ഇസ്ലാമിക പണ്ഡിതൻ , തത്ത്വചിന്തകൻ , കവി, തത്ത്വജ്ഞാനി, സൂഫി എന്നീ നിലകളിൽ പ്രശസ്തനായ ജലാലുദ്ദീൻ റൂമിയുടെ  ജീവിതത്തെ  ആസ്പദമാക്കിയാണ് പ്രവാസി–സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ആസ്വാദിക്കാൻ പാകത്തിൽ […]
Read More

പി സി ഡബ്ല്യൂ എഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി.

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി   കെ സി എ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2K23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി.പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, […]
Read More

പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.

മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം  മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്.പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജയിക്കാനും സൗഹൃദത്തിനുവേണ്ടി സംഘം ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി ബാലോത്സവങ്ങൾക്ക് […]
Read More

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട്  ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  ജൂൺ 16 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതൽ രാത്രി 8 മണി വരെ  എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വിശദവിവരങ്ങൾക്കും,  പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് വിളിക്കാം 37795068, 36678293, 35021944, 35560231.
Read More

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് നടത്തി.

ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി. മനാമയിലെ അൽ റാബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുനടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് നൂറ്റിയമ്പത് പേർ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോ: പി. വി ചെറിയാൻ ഉത്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ബഷീർ അമ്പലായി,  സെയ്ദ് ഹനീഫ് എന്നിവർ ആശംസകൾ അറിയിച്ചു. […]
Read More