Business & Strategy

തുർക്കി ഭൂകമ്പത്തിൽ : മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ

തുർക്കി ഭൂകമ്പത്തെ തുടർന്ന് കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.താരം താമസിച്ചിരുന്ന തെക്കൻ തുർക്കിയിലെ ഹതായിലിലുള്ള കെട്ടിടം ഭൂകമ്പത്തിൽ തകർന്നത് മുതൽ 31 കാരനായ അറ്റ്‌സുവിനെ കാണാതായിരുന്നു. അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12 ആം നിലയിൽ ആയിരുന്നു അറ്റ്സു എന്നാണ് റിപ്പോട്ടുകൾ.
Read More

ബഹ്റൈനും ഹംഗറിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

വിവിധ കരാറുകളില്‍ ബഹ്റൈനും ഹംഗറിയും ഒപ്പുവെച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് കൂടിക്കാഴ്ച നടത്തി.ഗുദൈബിയ പാലസില്‍ നടന്ന യോഗത്തിൽ സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കരാറുകൾ ഒപ്പുവെച്ചു. ഹംഗറിയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധവും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും […]
Read More

ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി; വി.ഡി സതീശൻ

ആകാശ് തില്ലങ്കേരി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ സിപിഐഎം ഉപയോഗിച്ചെന്ന് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാർട്ടി നേരിടുകയാണെന്നും ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.അതേസമയം, ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്. അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പൊലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു. ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് […]
Read More

ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി ആദരവ് നൽകി

മനാമ :ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി, ബഹ്‌റൈൻ (ഇരിങ്ങാലക്കുട രൂപത ) ആറാം വാർഷികത്തോടനുബന്ധിച്ച് ഹമദ് ടൗണിൽ വച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ രക്ഷാധികാരി കൂടിയായ ഡേവിസ് ടി മാത്യുവിനെ ആദരിച്ചു.വാർഷിക സമ്മേളനം ബഹ്‌റൈൻ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി കോർഡിനേറ്റർ ജോസ് ജോസഫ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ പോൾ തൊമ്മാന സ്വാഗതവും , സെക്രട്ടറി റോയ് കൂള നന്ദിയും പറഞ്ഞു, ഡിക്സൺ ഇലഞ്ഞിക്കൽ, വിബിൻ വർഗീസ്, ബിജി ബിജു […]
Read More

മുരുകന്റെ യാത്രയ്ക്ക് സാമ്പത്തിക സഹായം ഒരുക്കിയത് ഹോപ്പ് ബഹ്‌റൈൻ

സ്ട്രോക്ക് വന്നു ഏഴുമാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ കിടപ്പിൽ ആയിരുന്ന തമിഴ്നാട് മധുര സ്വദേശി മുരുകൻ നാട്ടിലേക്ക് യാത്രയായി.ഏഴുമാസത്തിലധികമായി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ ആയിരുന്നു മുരുകൻ. ഒരു കമ്പനിയിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന മുരുകന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയായിരുന്നു മുരുകന്റെ അവസ്ഥ മനസിലാക്കിയ ഹോപ്പിന്റെ സൽമാനിയ ഹോസ്പിറ്റൽ വിസിറ്റ്‌ ടീം അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. തളർന്നു കിടപ്പിലായിരുന്ന മുരുകന് ഹോപ്പിന്റെ അഭ്യുദയകാംഷിയായ പുഷ്പരാജിന്റെ സഹായത്തോടെ ഫിസിയോതെറാപ്പി അടക്കമുള്ള മെഡിക്കൽ സഹായങ്ങൾ നടത്തുകയും ചെയ്തു. […]
Read More

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്കു കൈമാറി.

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ തുർക്കി അംബാസിഡർക്കു കൈമാറി. ബി എസ് കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി ബോസ് ,ജന .സെക്രട്ടറി അൻവർ ശൂരനാട് , ട്രഷറർ ഹരികൃഷ്ണൻ , ജോ. ​​ട്ര​ഷ​റ​ർ ഗി​രീ​ഷ്‌ ചന്ദ്രൻ ,മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ , ഷമീർ ലേഡീസ് വിങ് ജന കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി ,അൻവർ കണ്ണൂർ , […]
Read More

പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിൽ ഹൈക്കോടതി നിയന്ത്രണം

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പാതയോരങ്ങളിൽ ബോർഡുകളു൦,ബാനറുകളും സ്ഥാപികരുതെന്ന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം.ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി,ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.
Read More

വിരമിക്കൽ പ്രഖ്യാപിച്ച് ജെജെ ലാല്‍പെഖുല.

കളിക്കളത്തോട് വിടപറഞ്ഞ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ ജെജെ ലാല്‍പെഖുല. മിസോറം സ്വദേശിയായ ജെജെ, മിസോ സ്നൈപ്പര്‍ എന്നാണറിയപ്പെട്ടിരുന്ന താരം കഴിഞ്ഞ കുറച്ചുനാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു . ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ജെജെ ഒടുവില്‍ കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് തവണ സാഫ് കപ്പും രണ്ട് തവണ ഇന്റര്‍കോണ്ടിനന്റല്‍ കപ്പും നേടിയിട്ടുണ്ട്. 2016-ല്‍ ഏഐഎഫ്‌എഫിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ജെജെയ്ക്കായിരുന്നു.ഇന്ത്യന്‍ ദേശീയ ടീമിനായി 56 മത്സരങ്ങളില്‍ നിന്ന് 23 […]
Read More

ഒഐസിസി കോഴിക്കോട് ജില്ലാ മിഡിൽ ഈസ്റ്റ്‌ സമ്മേളനം ഇന്ന് .

മനാമ : ഗൾഫ് മേഖലയിലെ കോഴിക്കോട് ജില്ലാ ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന ഒഐസിസി കോഴിക്കോട് മിഡിൽ ഈസ്റ്റ്‌ സമ്മേളനം ഇന്ന് ബഹ്‌റൈനിൽ വച്ച് നടക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ പി സി […]
Read More

സംസ്ഥാനത്തെ ഏറ്റവും മികച്ച ‍കെഎസ്ആർടിസി ഡിപ്പോ പുരസ്കാരം പത്തനംതിട്ടയ്ക്ക്

ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം.ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനംതിട്ട ‍ഡിപ്പോയിൽ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്. വരുമാനവും സർവീസ് കാര്യക്ഷമമയ് നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്. മികച്ച […]
Read More