ഒറ്റ വിസയിൽ സ്വദേശികൾക്കും,പ്രവാസികൾക്കും സൗദിയും ഒമാനും സന്ദർശിക്കാൻ സംവിധാനം ഒരുങ്ങുന്നു
മസ്‌കത്ത്: സൗദി അറേബ്യയും ഒമാനും ഏകീകൃത ടൂറിസം വിസ സംവിധാനം ഒരുങ്ങുന്നു. പദ്ധതി നടപ്പാകുന്നതോടെ സ്വദേശികൾക്കും,പ്രവാസികൾക്കും ഈ രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഇരു രാജ്യങ്ങളിലെയും ടൂറിസം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബിന്റെ ഒമാൻ സന്ദർശനത്തിനിടെ ഒമാൻ ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖിയുമായി കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയിലൂടെയാണ് സംയുക്ത ടൂറിസം പദ്ധതിക്ക് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും […]









