‘പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണ് രക്തസാക്ഷികള്‍’; വിവാദ പരാമര്‍ശവുമായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
രക്തസാക്ഷികളെപ്പറ്റി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസംഗിച്ചു. കണ്ണൂരിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. എന്നാൽ ഒരു […]









